whom does his light not arise?”
‭‭(Job‬ ‭25‬:‭3‬)

ക്രിസ്തുവിലൂടെ ഭൂമിയിൽ ഉദയം ചെയ്ത
ദൈവത്തിന്റെ പ്രകാശത്തെ മറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുന്നതൊന്നും ഈ പ്രപഞ്ചത്തിലില്ല. ഇന്നത്തെ ലോകത്തിലും, എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെയും പരിശുദ്ധാൽമാവിലൂടെയും, ലോകത്തിൽ കത്തിജ്വലിക്കുന്നുണ്ട്‌. നമ്മിലെ അന്ധകാരത്തെയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെയും  തിരിച്ചറിഞ്ഞ്, എകരക്ഷകനായ യേശുക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് കണ്ണുകൾ തുറക്കാൻ നമുക്കാവുന്നുണ്ടോ?

യേശുവിന്റെ പ്രകാശം ഹൃദയത്തിൽ സ്വീകരിക്കുന്നതിന്റെ അനന്തരഫലമായി നിരവധിയായ വ്യത്യാസങ്ങൾ ഒരു വക്തിയുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ജീവിതത്തിൽ അന്നുവരെ ശരിയെന്നു കരുതി ആവർത്തിച്ചു ചെയ്തിരുന്ന പല പ്രവർത്തികളിലും ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥതയും പൊങ്ങച്ചവും സ്നേഹരാഹിത്യവും ദുരാശകളും വെളിപ്പെട്ടു കിട്ടുകയും, അവയെ തിരുത്താൻ പ്രേരണ ലഭിക്കുകയും ചെയ്യുന്നത് നമ്മുടെ ഹൃദയം യേശുവിന്റെ വെളിച്ചത്തിൽ പ്രകാശിച്ചു തുടങ്ങുമ്പോൾ മാത്രമാണ്. ലൗകീകതയിലും ഭോഗാസക്തിയിലും മുഴുകിയ ലോകത്തിന്റെ വഴികളിൽ കിട്ടാത്ത സമാധാനവും സംതൃപ്തിയും സന്തോഷവും യേശു കാണിച്ചു തരുന്ന പ്രകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾക്ക് ലഭിക്കും.

പാപത്താൽ പ്രകാശം നഷ്ടപ്പെട്ട ജനത്തിനു ദൈവം നൽകിയ പ്രകാശം ആയിരുന്നു സുവിശേഷം. ഭൂമിയിൽ സുവിശേഷം കേട്ട് രക്ഷയിലേക്ക് വരുന്നവരും പ്രകാശിക്കും, സുവിശേഷം മറ്റുള്ളവരെ അറിയിക്കുന്നവർ നിത്യതയിൽ നക്ഷത്രങ്ങളെപ്പോലെയും പ്രകാശിക്കും. ദൈവത്തിന്റെ പ്രകാശം യേശു ക്രിസ്തുവിനാൽ എല്ലാവരുടെ മേലും ഉദിക്കുകയും, പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധ്യം നൽകുകയും ചെയ്യും. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചാൽ ജീവിതം പ്രകാശ പൂരിതമാകും. ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന അന്ധകാരത്തെ അകറ്റാൻ ക്രിസ്തുവാകുന്ന പ്രകാശം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകട്ടെ. ക്രിസ്തുവാകുന്ന പ്രകാശം നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്