മരട് ജോസഫ് ജീവിതം പറച്ചിലും പാട്ടും ഇന്ന്

കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേക്ഷ ഏർപ്പെടുത്തിയ പ്രഥമ ജോബ് മാസ്റ്റർ പുരസ്കാരം നാടകനടനും ഗായകനുമായ മരട് ജോസഫിന് ഇന്ന് ( നവംബർ 17ബുധൻ )സമർപ്പിക്കുന്നു. ( 5.30 pm.)

എറണാകുളം പ്രൊവിഡൻസ് റോഡിലെ സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം. കെ. സാനു അവാർഡ് സമ്മാനിക്കും.

സംവിധായകൻ സിദ്ദിഖ്, നാടക സംവിധായകൻ ഡോ. ചന്ദ്രദാസൻ, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ഷാജി ജോർജ് പ്രണത, തെന്നൽ, എം. എസ്. അഗസ്റ്റിൻ, ഫ്രാൻസിസ് ഷെൻസൻ, ജയിംസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.
ഫാ. മാർട്ടിൻ അഴിക്കകത്ത് മരട് ജോസഫിനെ പൊന്നാട അണിയിക്കും.

ചടങ്ങിന്റെ ഭാഗമായി മരട് ജോസഫിന്റെ ജീവിതം പറച്ചിലും പാട്ടും സംഘടിപ്പിച്ചിട്ടുണ്ട്.
ജോബ് മാസ്റ്റർ, മരട് ജോസഫ് എന്നിവരുടെ സിനിമ -നാടക ഗാനങ്ങൾ സുദീപ്കുമാർ, അഭിജിത് കൊല്ലം, വിൽസൺ കെ
എക്സ്.,ജോൺസൺ മങ്ങഴ,അജയ് ജോസഫ്, എലിസബത്ത് രാജു, മിഥില മൈക്കിൾ, ടാൻസെൻ ബേണി ആഗ്നസ് എന്നിവർ ആലപിക്കും.
മരട് ജോസഫിന്റെ 91-ാം ജന്മദിനത്തിലാണ് അവാർഡ് സമർപ്പണ സമ്മേളനം.

എം എസ് അഗസ്റ്റിൻ
ചെയർമാൻ

ജയിംസ് അഗസ്റ്റിൻ
7736352263
ഫ്രാൻസിസ് ഷെൻസൺ
9809857538
(ജനറൽ സെക്രട്ടറിമാർ)

നിങ്ങൾ വിട്ടുപോയത്