അധികാരത്തിലിരിക്കുന്ന ഒരു പാപ്പ തന്റെ മുൻഗാമിയായ പാപ്പായുടെ മൃതസംസ്കാര കർമ്മത്തിന് നേതൃത്വം നൽകിയത് പരിശുദ്ധ കത്തോലിക്കാ തിരുസഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ രണ്ടാമത്തെ സംഭവം!
പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മുഖ്യ ധാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പരിശുദ്ധബലിക്കും തിരുകർമ്മങ്ങൾക്കും ശേഷം മൃതശരീരപേടകം സെന്റ്. പീറ്റേഴ്സ് ബസിലിക്കയുടെ അകത്തേക്ക് കൊണ്ടുപോയി. ബസിലിക്കുള്ളിൽ വച്ച് മൃതശരീരം അടങ്ങുന്ന സൈപ്രസ് മരം കൊണ്ടുള്ള ഈ പേടകത്തിൽ ചുവന്ന റിബൺ കെട്ടി മുദ്ര വെച്ച് മറ്റൊരു സിങ്ക് പേടകത്തിലേക്ക് മാറ്റി സീൽ ചെയ്യും. ഇങ്ങനെ സീൽ ചെയ്യപ്പെട്ട ഈ പേടകം ഓക്കുമരത്തിൽ നിർമ്മിച്ച മറ്റൊരു പേടകത്തിലാക്കി സെന്റ്. പീറ്റേഴ്സ് ബസ്സിലിക്കയുടെ അടിയിലുള്ള ഭൂഗർഭ നിലവറയിലെ ഗ്രോട്ടോയിലേക്ക് കൊണ്ടുപോകും. വി. പത്രോസിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളായ മാർപാപ്പമാരുടെയും കബറിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഗ്രോട്ടോ. ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മുൻഗാമിമാരായ വി. ജോൺ പോൾ രണ്ടാമൻ പാപ്പായേയും വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായേയും ആദ്യം അടക്കിയിരുന്ന അതേ കല്ലറയിൽ അദ്ദേഹത്തിന്റെ മൃതശരീര പേടകം അന്ത്യവിശ്രമത്തിനായി അടക്കം ചെയ്തു സൂക്ഷിക്കും.

125 കര്‍ദ്ദിനാളുമാര്‍, 400 മെത്രാന്മാര്‍, 3700 വൈദികർ, ലക്ഷകണക്കിന് വിശ്വാസികള്‍ സാക്ഷി; ബെനഡിക്ട് പാപ്പയ്ക്ക് വിട

വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു ലോകം യാത്രാമൊഴിയേകി. ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ ഭാരതം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 125 കര്‍ദ്ദിനാളുമാര്‍, നാനൂറിലധികം മെത്രാന്മാര്‍, 3700-ലധികം വൈദികർ ഭാഗഭാക്കായി. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ നേരിട്ടു പങ്കെടുത്തു. പോപ്പ് എമിരിറ്റസിന്റെ മൃതദേഹം അടക്കം ചെയ്ത തടികൊണ്ടുള്ളപ്പെട്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് കൊണ്ടുവന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ബെനഡിക്ട് പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാന്‍സ്വെയിന്‍ മൃതദേഹം സൂക്ഷിച്ച പെട്ടിയുടെ അടുത്തെത്തി, അതിനുമുമ്പിൽ മുട്ടുകുത്തി, ചുംബിച്ചു. തുടർന്ന് ദിവംഗതനായ മാർപാപ്പയുടെ ആത്മാവിന്റെ ശാന്തിക്കായി ജനക്കൂട്ടം ലത്തീൻ ഭാഷയിൽ ജപമാലയുടെ ദു:ഖകരമായ രഹസ്യങ്ങള്‍ ചൊല്ലി പ്രാർത്ഥിച്ചു. ബെനഡിക്ട് പാപ്പയുടെ ആഗ്രഹ പ്രകാരം, മൃതസംസ്കാര കുർബാന ലളിതമായിരുന്നു. സിസ്റ്റൈൻ ചാപ്പൽ ഗായകസംഘം “സാൽവേ റെജീന”, “ഇൻ പാരഡിസം” എന്നീ ഗാനങ്ങള്‍ ആലപിച്ചു. മൃതസംസ്കാര കുർബാനയുടെ അവസാനത്തിൽ, ഫ്രാൻസിസ് മാർപാപ്പ ഏതാനും നിമിഷം നിശബ്ദമായ പ്രാർത്ഥന നടത്തി.

തുടര്‍ന്നു തിരുകര്‍മ്മ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ഫ്രാൻസിസ് മാർപാപ്പ തന്റെ ഊന്നു വടിയുമായി അടുത്തുവന്ന് തന്റെ മുൻഗാമിയുടെ മൃതദേഹം ചേര്‍ത്ത മരപ്പട്ടിയിൽ തൊട്ട് പ്രാർത്ഥിച്ചു. ബെനഡിക്ട് പതിനാറാമന്റെ മൃതദേഹപ്പെട്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകുമ്പോൾ മണികൾ മുഴങ്ങി, ജനക്കൂട്ടം കരഘോഷം മുഴക്കി. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് അടക്കം ചെയ്ത വത്തിക്കാൻ ഗ്രോട്ടോയിലെ കല്ലറയിലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹവും സംസ്ക്കരിച്ചിരിക്കുന്നത്. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. മൃതദേഹം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയപ്പോള്‍ ബെനഡിക്ട് പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പതാകകളും ബാനറുകളും ഉയർത്തിയിരിന്നുവെന്നത് ശ്രദ്ധേയമാണ്. നേരിട്ടും അല്ലാതെയും ലക്ഷകണക്കിന് വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നിരിന്നു.

ഇനി കാണില്ല പ്രിയരേ, നമ്മൾ ഈ ലോകത്തിൽ…
മൃതസംസ്കാര ചടങ്ങിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിൽ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മരണസമയം വരെ ദീർഘകാലം പ്രൈവറ്റ് സെക്രട്ടറിയും സന്തതസഹചാരിയും ആയിരുന്ന ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വീൻ മൃതശരീരപേടകത്തിൽ ചുംബിക്കുന്നു.
Deposition of the body of Pope Emeritus
In the afternoon of Wednesday, January 4, the body of Pope Benedict XVI was placed in the coffin. We offer a couple of pictures of that moment
ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതശരീരപേടകം വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗർഭ നിലവറയിലെ ഗ്രോട്ടോയിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹത്തിന്റെ സുഹൃത്തും മുൻഗാമിയുമായ വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മുൻ ശവകുടീരത്തിൽ സംസ്കരിച്ചു.
Photo: Vatican Media
At the conclusion of the funeral, the body of the Pope Emeritus was transferred to the cemetery of the Popes, under the Vatican Basilica. He now rests in the place occupied by St. John Paul II.
മാർ പത്രോസ്ലീഹാ യുടെ പിൻഗാമിയായ പരിശുദ്ധ ബനഡിക്ട് മാർപാപ്പയുടെ മൃതസംസ്കാര വേളയിൽ മാർത്തോമാ സ്ലീഹായുടെ പിൻഗാമിയായ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കുന്നു (വത്തിക്കാൻ
05-01-2023)
ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയൊരു പറച്ചിലുണ്ട്… അവൻ പ്രവർത്തിക്കാതെ പോയ അത്ഭുതങ്ങളായിരുന്നു ഏറ്റവും വലിയ അത്ഭുതങ്ങളെന്ന്… വെറുതെയൊന്ന് പറഞ്ഞിരുന്നുവെങ്കിൽ ആ കല്ലുകൾ ഉറപ്പായും വിശന്നിരുന്ന അവന്റെ മുൻപിൽ അപ്പമായിരുന്നേനെ… എന്തിനേറെ… ഇറങ്ങി വരാൻ വെല്ലുവിളിച്ചവരുടെ മുൻപിൽ കുരിശിൽ നിന്നവന് എളുപ്പം ഇറങ്ങി വരാവുന്നതെയുണ്ടായുള്ളൂ… പക്ഷെ ചിലതൊക്കെ വേണ്ടെന്ന് വയ്ക്കാൻ കഴിയുന്നതാണ്‌ ശരിക്കുമുള്ള അത്ഭുതങ്ങൾ…
ബനഡിക്ട് പാപ്പായെക്കുറിച്ചുള്ള ഓർമ്മകളിൽ തെളിയുന്നതും അത്തരം വേണ്ടെന്ന് വെയ്ക്കലിന്റെ അത്ഭുതമാണ്… എങ്ങിനെയാണ് ഒരു മനുഷ്യന് ഇത്ര വലിയ ഉന്നതിയിൽ നിന്നും പെട്ടെന്നൊരു ദിനം ഇറങ്ങിപ്പോവാനാവുക? ഇറങ്ങിപ്പൊയാലും ഇത്ര വിനീതമായി ജീവിക്കാനാവുക?… അതും പൊതുപരിപാടികളിൽനിന്നും പ്രശസ്തിയിൽ നിന്നുമൊക്കെ ഉൾവാങ്ങി തന്റെതായൊരു ഇടത്തിൽ സ്വസ്തവും ലളിതവുമായി…. തന്റെ പിൻഗാമി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒരു വാക്കു കൊണ്ട് പോലും വിധിക്കാതെ….
Rest in Peace beloved Pope Emeritus Benedict XVI🙏🙏🙏
A prayer for the soul of Pope Emeritus Benedict XVI:
Father, eternal shepherd, hear the prayers of your people for your servant Benedict, who governed your Church with love.
In your mercy, bring him with the flock once entrusted to his care to the reward you have promised your faithful servants.
May he who faithfully administered the mysteries of your forgiveness and love on earth, rejoice with you forever
in heaven.
In your wise and loving care, you made your servant teacher of all your Church. He did the work of Christ on earth.
May your Son welcome him into eternal glory.
May your servant whom you appointed high priest of your flock be counted now among the priests in the life of your Kingdom.
Give your servant the reward of eternal happiness and let your mercy win for us the gift of your life and love.
We entrust your servant to your mercy with faith and confidence. In the human family, he was an instrument of your peace and love.
May he rejoice in those gifts forever with your saints. Amen
നിസ്വാർത്ഥമായും നിശബ്ദമായും അങ്ങ് ഞങ്ങളുടെ പാപ്പായെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു… അങ്ങയുടെ ഈ മഹത്തായ സേവനത്തിന് പാപ്പയുടെ മക്കൾ എന്ന നിലയിൽ ഞങ്ങൾ അങ്ങയോട് കടപ്പെട്ടിരിക്കുന്നു… സഭാ മക്കൾ ഒന്ന് ചേർന്ന് അങ്ങേയ്ക്ക് നന്ദി അർപ്പിക്കുന്നു…

നിങ്ങൾ വിട്ടുപോയത്