ഒരിക്കലും പഴകാത്ത പുത്തൻപാന!
കേരളവും മലയാളവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു ജർമൻകാരൻ… സേവനശുശ്രൂഷയുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തുന്നു. മറ്റുള്ളവർക്കു പഠിക്കാൻ വളരെ ദുഷ്കരമായ സംസ്കൃതവും മലയാളവും പഠിക്കുന്നു. വെറുതെ സംസാരിക്കാൻ പഠിക്കുകയല്ല, അതിന്‍റെ നിയമവും വ്യാകരണവുമെല്ലാം സ്വായത്തമാക്കുന്നു. ഈ ഭാഷകളിലെ പണ്ഡിതർക്കു മാത്രം കഴിയുന്ന രീതിയിൽ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുകളും കാവ്യങ്ങളും രചിക്കുന്നു.. സംസ്കൃത വ്യാകരണം, സംസ്കൃത നിഘണ്ടു, മലയാളം – പോർച്ചുഗീസ് വ്യാകരണം, മലയാളം- പോർച്ചുഗീസ് നിഘണ്ടു, സംസ്കൃതം -പോർച്ചുഗീസ് നിഘണ്ടു എന്നിവ കൂടാതെ എണ്ണം പറഞ്ഞ കാവ്യങ്ങളും. അർണോസ് പാതിരി… മഹാപണ്ഡിതനെന്നോ മഹാപ്രതിഭയെന്നോ ഏതു വിശേഷണവും ചേരുന്നയാൾ. പുത്തൻപാന എന്ന കൃതിയാണ് അദ്ദേഹത്തെ മലയാളത്തിൽ
അനശ്വരനാക്കിയതെന്നു പറയാം.
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ… എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപങ്ങളും ഒരു മകന്റെ, ആരുടെയും കണ്ണുനിറയ്ക്കുന്ന യാതനകളും കൺമുന്നിൽ തെളിയും. മനസുലയ്ക്കുന്ന ഈണംകൂടിയാകുന്പോൾ പുത്തൻപാന വായിക്കുന്നതും കേൾക്കുന്നതും ശരിക്കും ഒരു ധ്യാനാനുഭവമാകും. കാലമെത്ര കഴിഞ്ഞാലും അതു പുത്തൻ പാനയായി മനസുകളെ തൊട്ടുകൊണ്ടേയിരിക്കും. പുത്തൻപാനയുടെ വിശേഷങ്ങൾ ഇവിടെ വായിക്കാം.
https://www.deepika.com/sundayd…/SundaySpecialNews.aspx…
Johnson Thomas (Johnson Poovanthuruth)