ആരും ഇല്ലാത്ത അവസ്ഥയിലും എല്ലാരും ഒപ്പമുള്ളതിനേക്കാൾ സ്നേഹം എനിക്ക് സമ്മാനിക്കുന്ന എന്റെ ഈശോയേ,

ഉണർന്നെഴുന്നേൽക്കുമ്പോൾ…

  • ആരും ഇല്ലാത്ത അവസ്ഥയിലും എല്ലാരും ഒപ്പമുള്ളതിനേക്കാൾ സ്നേഹം എനിക്ക് സമ്മാനിക്കുന്ന എന്റെ ഈശോയേ, “ആർക്കും നിന്നെ വേണ്ടാ എന്ന് എപ്പോഴെങ്കിലും നിനക്ക് തോന്നിയാൽ, ‘ഈശോയേ’ എന്നൊന്നുറക്കെ വിളിച്ചാൽ മതി… അവനോടി നിന്റടുത്തേക്കു ഓടിവരുന്നത് കാണാം” എന്ന് കുഞ്ഞുന്നാളിൽ ആരൊക്കെയോ പറഞ്ഞു തന്നത് വീണ്ടും ഓർക്കേണ്ടി വന്ന ധാരാളം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ… ഒപ്പം കുറേപേർ ഉണ്ടായിരുന്നെങ്കിലും ഞാൻ ആരുടേയും സ്വന്തമല്ലല്ലോ എന്ന് കരുതി ജീവിച്ച നാളുകൾ… സ്നേഹത്തിൽ പൊതിഞ്ഞ ഒരു മുത്തമെങ്കിലും കൊതിച്ച നാളുകൾ… “ആരുമില്ലാത്തവർക്കു ദൈവം കൂട്ടിനുണ്ട്” എന്ന് പറയുന്നത് പരീക്ഷിക്കാൻ സമയമായി എന്ന് തോന്നിത്തുടങ്ങിയ നാളുകൾ… “വലത്തുവശത്തേക്കു നോക്കി ഞാൻ കാത്തിരിക്കുന്നു; എന്നാൽ ആരും എന്നെ ശ്രദ്ധിക്കുന്നില്ല; ആരും എന്നെ പരിഗണിക്കുന്നുമില്ല.
  • കർത്താവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു; അങ്ങാണ് എന്റെ അഭയം; എന്റെ നിലവിളി കേൾക്കേണമേ” എന്ന് സങ്കീർത്തകനെപ്പോലെ ഉച്ചത്തിൽ നിലവിളിച്ചു പ്രാർത്ഥിച്ച നാളുകൾ… “ദൈവത്തിനു ആരെയെങ്കിലും ജീവനുതുല്യം ഇഷ്ടമായാൽ പിന്നെ അവരുടെ ജീവിതത്തിൽ അവനു വന്നുപിറക്കാതിരിക്കാൻ കഴിയില്ലെന്ന്” എനിക്ക് നീ മനസ്സിലാക്കി തന്ന നിമിഷങ്ങളായിരുന്നു ഈശോയേ പിന്നീടിങ്ങോട്ട്… കൂടുണ്ടായിരുന്നവർ ആവുന്ന പോലൊക്കെ സ്നേഹം തന്നിട്ടും എന്നെ സ്വന്തം പോലെ സ്നേഹിച്ചത് നീ മാത്രമായിരുന്നു… നിന്റെ സ്നേഹം അനുഭവിച്ചു തുടങ്ങിയപ്പോൾ മുതലാണ് ഈശോയെ, മറ്റുള്ളവരുടെ സ്നേഹത്തിലെ കുറവുകളും, കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും എനിക്ക് മനസ്സിലായിത്തുടങ്ങിയത്… ഒരു പുഞ്ചിരിയോടെ ഓരോ പ്രഭാതത്തിലും എന്നെ വിളിച്ചെഴുന്നേല്പിച്ചു “ദൈവം ഉറക്കത്തിൽ വരുന്ന സ്വപ്നമോ, ഇടക്കൊക്കെ വന്നുപോകുന്ന അഥിതിയോ അല്ല, നിന്റെ ജീവിതത്തിൽ നിന്റെ കൂടെ വസിക്കുന്നവൻ ആണ് ദൈവം ” എന്ന് ഓർമ്മിപ്പിക്കുന്ന കുറെ പേരെ നീയെനിക്കു സമ്മാനിച്ചു… ഒരു മുത്തം കൊതിച്ച കവിളുകളിൽ ഇന്ന് ഒരായിരം മുത്തങ്ങൾ നൽകാൻ ഉള്ള ആളുകളെ എന്റെ ജീവിതത്തിൽ നീ നട്ടുതന്നു… ഈശോ ബത്ലഹേമിലും, ദൈവാലയത്തിലും മാത്രമല്ല എനിക്ക് വേണമെങ്കിൽ എന്റെ ജീവിതത്തിലും വന്നു പിറന്നോളും എന്നെനിക്കു വെളിപ്പെടുത്തിത്തരുന്നുവല്ലോ നീ… നിനക്ക് പ്രിയപ്പെട്ടവരെയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാക്കി തരാൻ തക്കവിധം നീയെന്നെ അത്രയ്ക്ക് സ്നേഹിക്കുന്നല്ലോ… ഒത്തിരി ഒത്തിരി നന്ദിയും സ്തുതിയും ആരാധനയും
  • ഈശോയേ… നീയെന്നെ സ്നേഹിക്കുന്ന പോലെ നീയെനിക്കു തന്നവരെയും എപ്പോഴും സ്നേഹിക്കാൻ എന്നെയും അനുഗ്രഹിക്കേണമേ…
  • ആമേൻ

നിങ്ങൾ വിട്ടുപോയത്