My horn is exalted in the Lord.
‭‭(1 Samuel‬ ‭2‬:‭1‬)

ജീവിതത്തിൽ നമ്മുടെ അഭിമാനം ക്രിസ്തുവായി മാറണം. അഭിമാനം വരുമ്പോഴാണ് നമ്മുടെ ശിരസ്സ് ഉയർന്നു നിൽക്കുന്നത്.. ജീവിതത്തിൽ
നാം ഓരോരുത്തരുടെയും നായകൻ ക്രിസ്തു ആയിരിക്കണം. യേശുക്രിസ്തുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക ‍.

നാം നമ്മുടെ ഹൃദയത്തിൽ മറ്റു പല കാര്യങ്ങൾക്കും ആണ് ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. പലപ്പോഴും നാം ഒന്നാം സ്ഥാനം നൽകുന്നത് നമ്മുടെ ഭാവിക്കും ജോലിക്കും മക്കൾക്കും സമ്പത്തിനും അങ്ങനെ മറ്റു പല കാര്യങ്ങൾക്കും ആയിരിക്കും.

ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും ദാനങ്ങളും പ്രഘോഷിക്കാനും പങ്കുവയ്ക്കാനും നാം കടപ്പെട്ടിരിക്കുന്നു. പാപം ചെയ്യുമ്പോഴും, വചനം അനുസരിക്കാതിരികുമ്പോഴും, ദൈവഹിതത്തിന് എതിരായി ജീവിക്കുമ്പോഴും നാം ദൈവത്തെ തള്ളി പറയുന്നു

ജീവിതത്തിൽ പല സാഹചര്യങ്ങളിലും നമ്മുടെ ശിരസ് കർത്താവിൽ ഉയർന്നിരിക്കാതെ വരാം.

കാരണം ദൈവത്തിന്റെ പുത്രനും പുത്രിയുമെന്ന വില മറന്നുകൊണ്ട് നാം ജീവിക്കുമ്പോളാണ്. പാപഭാരം നിമിത്തം കണ്‍പോളകൾ അടഞ്ഞുപോയ ലോകത്തിനു പലപ്പോഴും ദൈവത്തിന്റെ മഹത്യം ദർശിക്കാൻ സാധിക്കുകയില്ല. അപ്പോഴെല്ലാം നമ്മുടെ ആത്മാവിന്റെ യഥാര്‍ത്ഥ തേജസിന് മങ്ങലേല്‍ക്കുന്നു.

അതിനാല്‍ ദൈവമക്കള്‍ക്ക് ചേരാത്തത് എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ സംഭവിച്ചാല്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

ദൈവത്തെ മറക്കുന്നവന്റെ അവസാനം എന്താകുമെന്ന് സങ്കീർത്തനത്തിൽ 50: 22ൽ പറയുന്നു, ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ, ഞാന്‍ നിങ്ങളെ ചീന്തീക്കളയും; രക്‌ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല. നാം ദൈവത്തിൻറെ വഴിയിലൂടെ സഞ്ചരിക്കുമ്പോഴും, ദൈവചനത്തിനു അനുസൃതമായി ജീവിക്കുമ്പോഴും ആണ് ദൈവത്തിൻറെ മഹത്വം നമ്മളിൽ പ്രകാശിക്കുന്നത്.

ഭൂമിയിൽ ജീവിച്ച നമ്മുടെ ഈ ജീവിതത്തിൽ എത്ര എത്ര മനുഷ്യരെ നാം കണ്ടുമുട്ടിയുണ്ടാകാം.

എത്ര എത്ര ബന്ധങ്ങളിലൂടെ നാം കടന്നു പോയിട്ടുണ്ടാകാം.  പക്ഷേ കടന്ന് പോകാത്ത ഒരേ ഒരു ബന്ധം ക്രിസ്തു മാത്രമാണ്. നമ്മോടു സ്നേഹത്തിൽ ഉടമ്പടി ചെയ്തവനാണ് ദൈവം.  ഒരിക്കലും തന്റെ ആ ഉടമ്പടി ലംഘിക്കാത്ത ദൈവം ഒരിക്കലും നമ്മെ  ഉപേക്ഷിക്കുന്നില്ല.

നമ്മൾ അവിശ്വസ്ഥതരായിരുന്നാലും ദൈവം എപ്പോഴും നമ്മോടുള്ള ബന്ധത്തോടു വിശ്വസ്ഥനായിരിക്കുന്നു എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നുണ്ട്. ദൈവത്തിന്റ മഹത്വം അനുദിനം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്