Let your heart, therefore, be wholly true to the Lord our God, walking in his statutes and keeping his commandments.
‭‭(1 Kings‬ ‭8‬:‭61‬ ) ✝️

ദൈവത്തിൻറെ കല്പനകളും ചട്ടങ്ങളും ആണ്. ദൈവത്തിൻറെ വചനം. ആദ്യകാലങ്ങളിൽ നിയമം അഥവാ ന്യായ പ്രമാണമായിരുന്നു ദൈവത്തിൻറെ കല്പനകളും ചട്ടങ്ങളും എന്നാൽ പിന്നീട് ദൈവത്തിൻറെ വചനം ആയി മാറി. ദൈവത്തിൻറെ വചനം ആദ്യം നമ്മുടെ ഹൃദയത്തിൽ ആണ് നിറയേണ്ടത്. വചനം നമ്മുടെ ഹൃദയത്തിൽ രൂപാന്തീകരണം നടത്തണം.നാം ഒരോരുത്തരുടെയും പ്രവർത്തികളുടെ അടിസ്ഥാനം ഹൃദയത്തിൽ നിന്നുള്ള ചിന്തകളാണ്. പാപത്തിലേയ്ക്ക് നാം ഓരോരുത്തരെയും നയിക്കുന്നതും ചിന്തകളാണ്. ലോകത്തിന്റെ മോഹങ്ങൾക്ക് അടിമപ്പെടുമ്പോൾ സാത്താൻ നാം ഓരോരുത്തരുടെയും ചിന്തകളെ ഭരിക്കുന്നു, എന്നാൽ ദൈവമക്കൾ എന്ന നിലയിൽ നമ്മുടെ ഹൃദയ ചിന്തകൾ പരിശുദ്ധാൽമാവിന്റെ ശക്തിയാലും, വചന ശക്തിയാലും നിയന്ത്രിക്കപ്പെടുന്നത് ആയിരിക്കണം.

നമ്മളുടെ ചിന്തകളാണ് പ്രവൃത്തിയായി രൂപാന്തരപ്പെടുനത്. യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യം നമ്മുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ നാം ഓരോരുത്തർക്കും ഹൃദയത്തിൽ സന്തുഷ്ടത അനുഭവിക്കുവാൻ സാധിക്കും. ഹൃദയത്തിലെ സന്തുഷ്ടമായ അനുഭവമാണ് ഒരു വ്യക്തിയെ ആരോഗ്യദായകമാക്കുന്നത്. ഇന്നു മനുഷ്യൻ ആരോഗ്യമായിട്ട് ഇരിക്കുവാൻ പലവിധ ഔഷധങ്ങളിൽ ആശ്രയിച്ച് ജീവിക്കുന്നു. എന്നാൽ നമ്മുടെ ജീവനും, ശരീരത്തിനും വേണ്ടിയുള്ള ആരോഗ്യദായകമായ ഔഷധം നമ്മുടെ ഹൃദയത്തിൽ തന്നെ കർത്താവ് നിക്ഷേപിച്ചിട്ടുണ്ട്, അതിന് വേണ്ടത് ഹ്യദയത്തിൽ സന്തുഷ്ടത ആണ്.

എളിമയും സ്നേഹവും നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. യേശു താഴ്മയെ പ്രദർശിപ്പിച്ചത് പ്രാർത്ഥനയിൽകൂടി മാത്രം അല്ല പ്രവർത്തികളിലൂടെയുമാണ്. ആയിരം ദിവസം യേശുവിന്റെ കൂടെ നടന്നിട്ടും, ഏളിമയെ മനസിലാക്കാൻ കഴിയാതെ പോയ ശിഷ്യൻമാർക്ക്, അവരുടെ കാലുകൾ കഴുകി യേശു എളിമയെ പ്രദർശിപ്പിച്ചു. ജീവിതത്തിലും, പ്രാർത്ഥനയിലും നാം എളിമയെ മുറുകെ പിടിക്കേണ്ടതാണ്. നാം പലപ്പോഴും പറയാറുണ്ട്, വചനം വായിക്കുമ്പോൾ മനസിലാകുന്നില്ല എന്ന്. വചനം വായിക്കുന്നതിന് മുൻപ് ഗ്രന്ഥകർത്താവായ യേശുവുമായി സ്നേഹ ബന്ധത്തിൽ ആകണം. സ്നേഹ ബന്ധം നമ്മുടെ ചിന്താഗതികളെ മാറ്റുന്നു. അപ്പോൾ തിരുവചനം നമ്മെ വഴി നടത്തും.

സങ്കീര്‍ത്തനങ്ങള്‍ 51 : 17 ൽ പറയുന്നു, ഉരുകിയ മനസ്‌സാണു ദൈവത്തിനു സ്വീകാര്യമായ ബലി.
പാപചിന്തയിൽ നിന്നും, പാപപ്രവർത്തിയിൽ നിന്നും ഉള്ള മാനസാന്തരമാണ് കർത്താവ് നാം ഒരോരുത്തരിൽ നിന്നും ആഗ്രഹിക്കുന്നത്.

നാം ഒരോരുത്തരും ആചാരാനുഷ്ഠാനങ്ങളും, ഉപവാസങ്ങളും, ആചരിച്ചാലും, പാപത്തെ ഓർത്ത് നമ്മുടെ ഹൃദയം ഉരുകുന്നില്ലെങ്കിൽ ജീവിതത്തിൽ ദൈവത്തിന്റെ പ്രസാദം ലഭിക്കുകയില്ല. യേശുവും, സ്നാപക യോഹന്നാനും തിരുവചനത്തിൽ ഏറ്റവും കൂടുതൽ പ്രതിപാദിച്ചിരിക്കുന്ന വാക്ക് മാനസാന്തരപ്പെടുക എന്നുള്ളതാണ്.

ദിനംപ്രതി നാം ഒരോരുത്തരും, ജീവിതത്തിൽ ഉണ്ടാകുന്ന പാപങ്ങളെ ഓർത്ത് മാനസാന്തരപ്പെടുകയും, കർത്താവിനോട് പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്