ആൽമീയ ഭാഷയിൽ സത്യത്തിലാണ് ജീവിക്കുന്നത് എന്നത് കൊണ്ട് ഉദേശിക്കുന്നത്, വചനത്തിലും, ആൽമാവിലും അധിഷ്ഠിതമായി ജീവിക്കുന്നതിനെയാണ്. യോഹന്നാൻ 1:14 ൽ പറയുന്നു, കൃപയുടെയും സത്യത്തിന്റെയും നിറവോടെയുമാണ് യേശു നാം ഓരോരുത്തർക്കും വെളിപ്പെട്ടത്. അതുപോലെ നാം ഓരോരുത്തരും വചനമാകുന്ന സത്യത്തിലാണ് നാം വെളിപ്പെടുത്തേണ്ടത്. ലോകം നൽകുന്ന സത്യത്തിനു പൂർണ്ണത ഇല്ല, വചനം നൽകുന്ന സത്യത്തിനു പൂർണ്ണത നിറഞ്ഞതാണ്. നാം ഒരോരുത്തരും സത്യത്തെ മുറുകെ പിടിക്കുകയും, പലപ്പോഴും വചനത്തെ മാറ്റിനിറുത്തുകയും ചെയ്യുന്നു,

യോഹന്നാന്‍ 14 : 6 ൽ യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നമ്മള്‍ ആകുന്ന ക്രിസ്തുവിന്റെ മൗതീക ശരീരത്തില്‍ ക്രിസ്തുവായ സത്യത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിശുദ്ധ ഗ്രന്ഥമാണ് തിരുവചനം. പലപ്പോഴും ദൈവമക്കൾ എന്ന് അഹങ്കരിക്കുന്ന നമുക്ക്, വചനമായ യേശു ഒരല്‍പം അകലെയാണോ…? മാംസമായി നമ്മുടെ ഇടയില്‍ വസിച്ച ആ സത്യത്തെ മുറുകെ പിടിക്കണമെങ്കിലുള്ള എളുപ്പവഴി ഈശോ തന്നെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം 16:13 ല്‍ പറഞ്ഞു തന്നിട്ടുണ്ട്. സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേയ്ക്ക് നയിക്കും. അതെ, ആ സത്യാത്മാവിനു മാത്രമേ വചനമാകുന്ന സത്യത്തിന്റെ ആഴങ്ങളിലേയ്ക്ക് നമ്മെ നയിക്കാന്‍ സാധിക്കുകയുള്ളൂ.

സത്യത്തിന്റെ ആത്മായ പരിശുദ്ധാൽമാവിനായി നാം ജീവിതത്തെ ഒരുക്കണം. പരിശുദ്ധാത്മാവ് തന്നെ നമ്മുടെ ഹൃദയവാതിലുകൾ തുറക്കുകയില്ല, പക്ഷെ സ്വയം സമർപ്പിച്ചു വിശ്വാസത്താൽ ഹൃദയം തുറക്കുന്നവരിൽ പരിശുധാത്മാവാം ദൈവം എന്നെന്നേക്കുമായി വസിക്കും. വിശുദ്ധിയില്‍ നിലനില്‍ക്കുകയും, സത്യാത്മാവിന്റെ പ്രചോദനം പോലെ, സത്യമാകുന്ന ആ വചനത്തെ മുറുകെപ്പിടിക്കുകയും തിരുവചന സത്യത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.😊ആമ്മേൻ 🕊️

നിങ്ങൾ വിട്ടുപോയത്