ലോകത്തിലെ ഏറ്റവും സമർത്ഥനായ മനശാസ്ത്ര വിദഗ്ദ്ധനു പോലും ഭയത്തിൽ നിന്നും മോചിപ്പിക്കുവാനാകില്ല. എന്നാല്‍ പാപ സാഹചര്യത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും, ഭയത്തിൽ നിന്നും മോചനം നല്കാന്‍ ദൈവത്തിന് കഴിയുന്നു. ഭയപ്പെടേണ്ട” എന്നത് വചനത്തിൽ നിരന്തരം മുഴങ്ങുന്ന വാക്യമാണ്. വചനത്തിൽ മുഴുവന്‍ ഭയരഹിത ജീവിതത്തിലേക്കുള്ള ക്ഷണമാണ്. ഭയത്തിൽ നിന്നും, പകയിൽ നിന്നും, പ്രതികാരത്തിൽ നിന്നും മോചിതനായി ഒരു പുതിയ മനുഷ്യനായി തീരാനുള്ള കൃപയിലേയ്ക്ക് ദൈവം നാം ഒരോരുത്തരെയും വിളിക്കുന്നു

അനാവശ്യമായ പലവിധ ഭയങ്ങളില്‍ ജീവിക്കുന്നവരായി ഇന്ന് ക്രിസ്ത്യാനികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ദൈവഭയം കുറയുന്നിടത്താണ് അനാവശ്യഭയങ്ങള്‍ ഉടലെടുക്കുന്നത്. ദൈവഭയം എന്നത് അടിസ്ഥാനപരമായി ദൈവസ്നേഹത്തിലധിഷ്ഠിതമാണ്. യഥാര്‍ത്ഥ ദൈവഭയം ദൈവസ്നേഹത്തിലേക്കും പരസ്നേഹത്തിലേക്കും നയിക്കും “നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.

യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവന് ഭയത്തിന്‍റെ ആവശ്യമില്ല. അവിടത്തെ കൃപയില്‍ ആഴമായി വിശ്വസിക്കുന്നവന്‍ ഭയപ്പെടുകയുമില്ല. “യുഗാന്ത്യംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ. 28:20) എന്ന യേശുവിന്‍റെ വാഗ്ദാനം വേണ്ടവിധം മനസ്സില്‍ പതിഞ്ഞാല്‍ ഭയങ്ങളോടു വിടപറയാന്‍ ക്രൈസ്തവന് കഴിയും. യേശുവിന്‍റെ ആത്മാവ് ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവല്ലെന്നും പുത്രസ്വീകാര്യത്തിന്‍റെ ആത്മാവാണെന്നുമുള്ള അവബോധത്തിലേക്ക് നാം എത്തിച്ചേരണം. നാം ഒരോരുത്തർക്കും സാഹചര്യങ്ങളെ നോക്കാതെ ദൈവത്തിലേയ്ക്ക് കണ്ണുകൾ ഉയർത്തുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്