ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി

ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി.

നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില് പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനങ്ങള്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കാരണം അബോര്‍ഷന്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രാബല്യത്തിലായിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇതിന് പുറമെയാണ് കരിയറാണോ കുഞ്ഞാണോ വലുത് എന്ന മട്ടില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയും. ഒരു മലയാള സിനിമ ഉണര്‍ത്തിവിട്ട അതിന്റെ അനുരണനങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടുമില്ല. ഇങ്ങനെ വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന പ്രസക്തമായ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് കെസിബിസി പ്രോലൈഫ് സമിതിയുടെയും സിറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലെറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജീവസമൃദ്ധി പുറത്തുവന്നിരിക്കുന്നത്.

നിരവധി ക്രൈസ്തവഭക്തിഗാനങ്ങളിലൂടെ മലയാളികളെ കീഴടക്കിയ ദമ്പതികളായ എസ് തോമസും ലിസി സന്തോഷും രചനയും ഈണവും നിര്‍വഹിച്ചിരിക്കുന്ന മനോഹരമായ ആറു ഗാനങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്. ഈ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ജീവന്റെ മഹത്വം തിരിച്ചറിയുകയും ജീവനുവേണ്ടി നിലയുറപ്പിക്കാനുള്ള പ്രചോദനവുമാണ് ശ്രോതാക്കള്‍ക്ക് ലഭിക്കുന്നത്.

മനുഷ്യജീവന്റെ കാവലാളായി മാറുക എന്നത് സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരുന്നതിന് തുല്യമാണെന്നും ജനനം മുതല്‍ സ്വഭാവിക മരണം വരെ ഏത് അവസ്ഥയിലും സംരക്ഷിക്കപ്പെടേണ്ടതാണ് ഓരോ മനുഷ്യജീവനെന്നും ജീവന്‍ അമൂല്യമാണെന്നുമുള്ള തിരിച്ചറിവ് ഇവിടെ നമുക്ക് ലഭിക്കുന്നു.് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് മാത്രമേ വിലയും അവകാശവുമുള്ളൂ എന്ന അബദ്ധധാരണകളെ സൗമ്യമായി തിരുത്തിയെഴുതിക്കൊണ്ട് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവയായി ഇതിലെ ഗാനങ്ങള്‍ മാറുന്നു.. ഈ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ജീവന്റെ സ്പതസ്വരങ്ങള്‍ നമ്മളിലും ഉണരുന്നു. തിരുത്തലും പ്രബോധനവും ആശ്വാസവും തിരിച്ചറിവുമായി മാറുന്നവയാണ് ഈ ഗാനങ്ങള്‍ ജീവനുവേണ്ടി നിലയുറപ്പിക്കാന് നമുക്ക് ധൈര്യവും കഴിവും നല്കുകയും ചെയ്യുന്നു..


കെസ്റ്റര്‍, രാജേഷ് എച്ച്, ശ്രുതി ബെന്നി, അര്‍ഷാ ഷാജി എന്നിവരാണ് ഗായകര്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജീവസമൃദ്ധിയുടെ പ്രകാശനം ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയെപ്പുരയ്ക്കലിനു നൽകി നിര്‍വഹിച്ചു.

കെസിബിസി പ്രൊ ലൈഫ് സമിതി ഡയറക്ടർ ഫാ. പോൾസൺ സിമേതി, പ്രസിഡന്റ്‌ സാബു ജോസ് ,ജനറൽ സെക്രട്ടറി അഡ്വ ജോസി സേവ്യർ ,സിസ്റ്റർ മേരി ജോർജ്‌ , ജോർജ് എഫ് സേവ്യർ ,എന്നിവർ നേതൃത്വം നൽകി

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി.

https://godsmusicforyou.com/jeevasamrudhi/

നിങ്ങൾ വിട്ടുപോയത്