കൊച്ചി.വില കൊടുത്തുവാങ്ങിയ സ്വന്തം കിടപ്പാടത്തിൻ്റെ അവകാശത്തിനായി പോരാടുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖാപിക്കാൻ കെസിബിസി പ്രൊ ലൈഫ് സമിതി പ്രവർത്തകർ നവംബർ 14 ന് എത്തുന്നു. മുനമ്പം വേളാങ്കണ്ണി മാതാ പള്ളി മുറ്റത്ത് പ്രദേശവാസികൾ നടത്തുന്ന നിരാഹാര സമരം 32 ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു ശാശ്വത പരിഹാരം കാണാൻ സർക്കാരിനായിട്ടില്ല എന്നത് ദു:ഖകരമാണെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു.


ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർപ്പറമ്പിൽ, പ്രസിഡണ്ട് ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനി മേറ്റർ സാബു ജോസ്, ജോർജ് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡണ്ട് ഡോ. ഫ്രാൻസീസ് ജെ ആറാടൻ, ഡോ. ഫെലിക്സ്, മോൻസി ജോർജ്, സെക്രട്ടറിമാരായ നോബർട്ട് കക്കാരിയിൽ, ജെസ്ലിൻ ജോ, വിക്ടർ ഇഗ്നേഷ്യസ്, സെമിലി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകും.


മുനമ്പം ജനതയുടെ മാനസികാവസ്ഥ സർക്കാർ മനസ്സിലാക്കണമെന്നും,ഇതിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ കെസിബിസി പ്രൊ ലൈഫ് സമിതി ഒന്നടങ്കം സമരസമിതിക്കൊപ്പമുണ്ടാകുമെന്നും പ്രൊ ലൈഫ് സംസ്ഥാന സമിതി വ്യക്തമാക്കി. ഭൂസംരക്ഷണസമരത്തിന് പിന്തുണ
നല്കി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സമ്മേളനങ്ങൾ നടത്തുമെന്നും ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ അറിയിച്ചു.

നിങ്ങൾ വിട്ടുപോയത്