കർത്താവെ….. എന്റെ ജീവിതത്തിലെ എല്ലാ വേദനകളെയും, പിരിമുറുക്കത്തെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്നെ പരാജയത്തിലേക്ക് നയിക്കുന്ന ഭയം, മടി, ഉത്കണ്ഠ, നിരാശ ഇവയുടെയെല്ലാം വേരുകളെ അങ്ങെനിക്ക് വെളിപ്പെടുത്തി തരണമെ. എന്റെ പരാജയങ്ങളുടെയും, വീഴ്ചകളുടെയും ഉത്തരവാദിത്വം സാഹചര്യങ്ങളിലും, വ്യക്തികളിലും ആരോപിക്കാതിരിക്കാൻ എനിക്ക് ജ്ഞാനം നല്കേണമെ….. എന്നെ സുഖപ്പെടുത്തണമെ….. എന്നെ അങ്ങയുടെ സ്നേഹത്താൽ പുതുതാക്കി മാറ്റേണമെ…
യേശുവേ നന്ദി….. യേശുവേ സ്തുതി…..കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഹൃദയം ഒരുക്കിവയ്‌ക്കും; അവിടുത്തെ മുമ്പില്‍ വിനീതരായിരിക്കുകയും ചെയ്യും .
പ്രഭാഷകന്‍ 2 : 17

നിങ്ങൾ വിട്ടുപോയത്