കുടുംബവർഷത്തിൽ പ്രൊ- ലൈഫ് പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകണം . ഇടവകളിൽ പ്രൊ – ലൈഫ് സമിതികൾക്ക് രൂപം നൽകുകയും ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കും നേരെ ജ്വലിക്കുന്ന ശബ്ദമായി മാറുകയും വേണം . – ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരി .
കുടുംബവർഷാചരണത്തോഡാനുബന്ധിച് കെസിബിസി ഫാമിലി കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിൽ പ്രൊ -ലൈഫ് സമിതിയുടെ ശുശ്രുഷകൾ സജീവമാക്കുവാൻ ആഹ്വാനം ചെയ്യുന്നു. നമ്മുടെ കുടുംബങ്ങളിൽ, ഇടവകളിൽ രൂപതകളിൽ നടപ്പിലാക്കേണ്ട നിരവധി കർമ്മപദ്ധ്യതികൾ നിർദേശിച്ചിരിക്കുന്നു. സന്തോഷം, നന്ദി .
“ഇടവകളിലെ വലിയ കുടുംബങ്ങളെ കണ്ടെത്തി സാധ്യമാകുന്ന വേദികളിൽ ആദരിക്കുകയും, സാമ്പത്തിക പരാധീ നിതകൾ നേരിടുന്ന വലിയ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധ്യതികൾക്ക് രൂപം നൽകുകയും വേണം. വിവാഹപ്രായമെത്തിയ യുവതി യുവാക്കളെ കുടുംബജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും വിവാഹപ്രായം കഴിഞ്ഞിട്ട് വിവാഹിതരാകാത്തിരിക്കുന്നവർക്ക് പ്രതേക കരുതൽ നൽകുകയും വേണം “-
മാർച്ച് 14-ന് കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യ ബലി അർപ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുന്ന സർക്കുലറിൽ കുടുംബ വർഷാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
കെസിബിസി പ്രൊ ലൈഫ് സമിതി,കെസിബിസി ഫാമിലി /പ്രൊ ലൈഫ് ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവിനും, വൈസ് ചെയര്ന്മാരായ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിനും, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്‌ക്കൽ പിതാവിനും നന്ദിയർപ്പിക്കുന്നു. ”
ജീവസമൃദ്ധിയും ജീവന്റെ സമഗ്ര സംരക്ഷണവും “- പ്രൊ ലൈഫ് സമിതിയുടെ ലക്ഷ്യം.
ഫാ. പോൾ സിമേതി (കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി /പ്രൊ ലൈഫ് സമിതിയുടെ ഡയറക്ടർ )പ്രൊ ലൈഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.
സസ്നേഹം,
സാബു ജോസ്
പ്രസിഡണ്ട് ,കെസിബിസി പ്രൊ -ലൈഫ് സംസ്ഥാന സമിതി .9446329343