തിരുവനന്തപുരം: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. വിവിധ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നു യോഗം നിര്‍ദേശിച്ചു.
മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് മാത്യൂസ് മാര്‍ അന്തീമോസ്, പാളയം ഇമാം ഡോ.പി.വി. ഷുഹൈബ് മൗലവി, ഡോ. ഹുസൈന് മടവൂര്‍, കരമന ബയാര്‍, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അശ്വതി തിരുനാള്‍, അല്‍ അമീന് ബീമാപ്പള്ളി, അഷറഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ദീപികയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന മത സാമുദായിക നേതാക്കളുടെ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ദീപിക ദിനപത്രത്തെ സംബന്ധിച്ച് താന്‍ നടത്തിയതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ പറഞ്ഞു. ദീപികയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ പ്രസ്താവനയില്‍ അറിയിച്ചു. ദീപിക പത്രത്തെ കര്‍ദ്ദിനാള്‍ തള്ളികളഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ ഇന്നലെ പ്രചരണമുണ്ടായിരിന്നു.