
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. ”അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; പ്രകൃതിയുടെ വിസ്മയങ്ങളൊക്കെ ദൈവത്തിന്റെ അനുഗ്രഹങ്ങളാണ്. ” ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ ആനന്ദംകൊണ്ട് ആർത്തുവിളിക്കാൻ അങ്ങ് ഇടയാക്കുന്നു” (സങ്കീ 65: . ഭൂമിയിലെ മഴയും ജലവും നദികളും, കന്നുകാലികൾ, ധാന്യങ്ങൾ തുടങ്ങി ഭൗതിക സമൃദ്ധി മുഴുവനും ദൈവത്തിന്റെ അനുഗ്രഹമാണ് (സങ്കീ 65 : 9-11). ദൈവമാണ് സമ്പത്തു നല്കി അനുഗ്രഹിക്കുന്നതെന്ന് തിരുവചനം ആവർത്തിച്ച് വ്യക്തമാക്കുന്നു

പരാജയത്തിന്റെ വേദനയിൽ നിന്ന് വിജയത്തിന്റെ ആനന്ദാരവത്തിലേക്കുയർത്താൻ, ദൈവത്തിന് ഒരു നിമിഷം മതി. ദൈവത്തിന്റെ തിരുവചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്നവരെല്ലാം നിശ്ചയമായും ദൈവത്താൽ അനുഗ്രഹിക്കപ്പെടും എന്നത് അവിടുത്തെ വാഗ്ദാനമാണ്. ”നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാൻ നിനക്ക് നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെക്കാൾ ഉന്നതനാക്കും” (നിയ. 28:1-2).


ദൈവപ്രമാണങ്ങളനുസരിച്ചും, ദൈവത്തിന്റെ കല്പനകളനുസരിച്ചും, ജീവിക്കുന്ന വ്യക്തികളും കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും. ദൈവ ത്തിന്റെ മാർഗത്തിൽ ചരിക്കുന്നവർ ഭയപ്പെടേണ്ടതില്ല. താല്ക്കാലികമായി വന്നുചേരുന്ന ദുഃഖദുരിതങ്ങളും കഷ്ടനഷ്ടങ്ങളും കണ്ട് മനസ് തളരേണ്ടതില്ല. വചനത്തിന്റെ പാതയിൽ ചരിക്കുന്നവർ, ദൈവേഷ്ടത്തിന്റെ മാർഗത്തിൽ നടക്കുന്നവർ അനുഗ്രഹത്തിന്റെ വഴിയിലാണ്. ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച ദൈവം നാം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.







