May the Lord make you increase and abound in love ‭‭(1 Thessalonians‬ ‭3‬:‭12‬) ✝️

യേശു തന്റെ പീഡാസഹനം ആരംഭിക്കുന്നതിന് മുമ്പ് യേശു നമുക്കൊരു പുതിയ പ്രമാണം തന്നു. ആ പുതിയ പ്രമാണം യോഹന്നാന്‍ 13:35-ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. പരസ്പരം സ്‌നേഹിക്കുക എന്നുള്ളതാണ് പുതിയ പ്രമാണം. പഴയ നിയമകാലത്ത് നിലവിലിരുന്ന രീതി ഇതാണ്: കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. എന്നുവച്ചാല്‍ ഇങ്ങോട്ട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ അങ്ങോട്ടും പെരുമാറുക.

ഇങ്ങോട്ട് സ്‌നേഹമെങ്കില്‍ അങ്ങോട്ടും സ്‌നേഹം. ഇങ്ങോട്ട് നിസംഗത എങ്കില്‍ അങ്ങോട്ടും നിസംഗത, ഇങ്ങോട്ട് പകയെങ്കില്‍ അങ്ങോട്ടും പക. ഇങ്ങോട്ട് ഉപദ്രവം ചെയ്താല്‍ അങ്ങോട്ടും ഉപദ്രവം. ഇങ്ങോട്ട് സഹായം ചെയ്താല്‍ അങ്ങോട്ടും സഹായം. ഈ പ്രവര്‍ത്തനരീതിയെ തള്ളിക്കൊണ്ടാണ് യേശു പുതിയ പ്രവര്‍ത്തനരീതി നിര്‍ദേശിക്കുന്നത്. യേശു സ്‌നേഹിച്ചത് സ്വയം സഹിച്ചുകൊണ്ടും മരിച്ചുകൊണ്ടുമാണ്. മറ്റുള്ളവരെ സ്‌നേഹിക്കുവാന്‍ നമ്മളും മുറിവേല്‍ക്കേണ്ടിവന്നാല്‍ മുറിവേല്‍ക്കണം. അതായത് മറ്റൊരാള്‍ക്കുവേണ്ടി സഹിക്കേണ്ടി വന്നാല്‍ സഹിക്കണം.

നമ്മള്‍ മറ്റുള്ളവരെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട്, സ്‌നേഹിക്കുന്നതിന്റെ ഭാഗമായി മുറിവേല്‍ക്കുവാന്‍, സഹിക്കുവാന്‍, വിട്ടുവീഴ്ചകള്‍ ചെയ്യുവാന്‍, സ്വന്തം ഇഷ്ടങ്ങള്‍ ത്യജിക്കുവാൻ നാം തയാറാണോ? ആളുകള്‍ ഒന്നിച്ചുകൂടുന്നിടത്ത് എത്രയോ പേരുടെ കുറ്റങ്ങള്‍ പറയുന്നു. എത്രയോ പേരെ തരംതാണ രീതിയില്‍ കളിയാക്കുന്നു. യേശു പറഞ്ഞതുപോലെ സ്‌നേഹിക്കുകയാണെങ്കില്‍ ഇങ്ങനെ കുറ്റം പറയാനും കളിയാക്കാനും സാധിക്കുകയില്ല. നാം അപൂർണ​രാ​യ​തു​കൊണ്ട്‌ തമ്മിൽത്ത​മ്മിൽ ആഴമായി സ്‌നേ​ഹി​ക്കു​ന്നത്‌ പലപ്പോ​ഴും ബുദ്ധി​മു​ട്ടാ​യേ​ക്കാം. എന്നാൽ ദൈവത്തിന്റെ കൃപയാൽ ക്രിസ്‌തു​വി​ന്റെ സ്നേഹത്തെ അനുക​രി​ക്കാൻ ശ്രമി​ക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ ❤️🕊️

‭‭

‭‭

നിങ്ങൾ വിട്ടുപോയത്