
The Lord is my strength and my praise, and he has become my salvation.””
(Isaiah 12:2) ✝️
മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കർത്താവ് അവൻറെ കൂടെ ഉണ്ട് എന്നുള്ളതാണ്. അബ്രാഹാമിനോടും യാക്കോബിനോടും ഇസഹാക്കിനോടും ജോസഫിനോടും ദൈവ വചനത്തിലെ വിവിധ പ്രവാചകൻമാർക്കും ഒപ്പം കർത്താവ് കൂടെ ഉണ്ടായിരുന്നതായി ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ പ്രതീക്ഷയുടെ അടിസ്ഥാനം,നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും വേദനാജനകവുമായ നിമിഷങ്ങളിൽ പോലും നമ്മെ താങ്ങി നിർത്തുന്നത് കർത്താവ് ആണ് എന്നുള്ളതാണ്.
ഇന്നത്തെ ലോകത്തിൽ എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെ ലോകത്തിൽ കത്തിജ്വലിക്കുന്നുണ്ട്. നമ്മിലെ അന്ധകാരത്തെയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെയും തിരിച്ചറിഞ്ഞ്, എകരക്ഷകനായ യേശുക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് കണ്ണുകൾ തുറക്കാൻ നമുക്കാവുന്നുണ്ടോ? ഇന്നും ദൈവശക്തി ദൈവമക്കളായ നമ്മിലൂടെ പ്രദാനം ചെയ്യുന്നു.
നമ്മുടെ രക്ഷകനായ യേശുവിൽ സാഹചര്യങ്ങളെ നോക്കാതെ യേശുവിൽ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക അപ്പോൾ അവിടുന്ന് നമ്മെ ശക്തിപ്പെടുത്തും
കർത്താവ് നമ്മുടെ ഉള്ളിൽ ജീവിക്കുമ്പോൾ സന്തോഷത്തിലും, സങ്കടത്തിലും നാം സ്തുതികളും, കൃതജ്ഞതാ സ്ത്രോത്രവും കർത്താവിന് വേണ്ടി അർപ്പിക്കണം. അതായത് ഏത് സാഹചര്യത്തിലും കർത്താവിന്റെ പ്രവർത്തികൾ നമ്മുടെ അധരങ്ങളിൽ ഗാനം ആയി മാറണം. അതോടൊപ്പം തന്നെ പാപത്തിൽനിന്നും ശാപത്തിൽ നിന്നും രോഗത്തിൽ നിന്നും എല്ലാവിധ കഷ്ടതകളിൽ നിന്നും രക്ഷിക്കുന്നവനാണ് നമ്മുടെ കർത്താവ്. ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവ് നമുക്ക് അഭയമാകട്ടെ. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ









