പരിശുധാൽമാവിനാൽ നിറഞ്ഞവനായി സക്കറിയ പറഞ്ഞു. തന്‍െറ ദാസനായ ദാവീദിന്‍െറ ഭവനത്തില്‍ നമുക്ക്‌ ശക്‌തനായ ഒരു രക്‌ഷകനെ ഉയര്‍ത്തി;ലൂക്കാ 1 : 69ശത്രുക്കളില്‍നിന്നും നമ്മെവെറുക്കുന്നവരുടെ കൈയില്‍നിന്നും നമ്മെരക്‌ഷിക്കാനുംലൂക്കാ 1 : 71നമ്മുടെ പിതാക്കന്‍മാരോടു വാഗ്‌ദാനംചെയ്‌ത കാരുണ്യം നിവര്‍ത്തിക്കാനുംലൂക്കാ 1 : 72 നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്‌ത അവിടുത്തെ വിശുദ്‌ധമായ ഉടമ്പടി അനുസ്‌മരിക്കാനുംലൂക്കാ 1 : 73 ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയംലൂക്കാ 1 : 74

പരിശുദ്‌ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം നമുക്കു നല്‍കാനുമായിട്ടാണ്‌ ഇത്‌. ലൂക്കാ 1 : 75 ദൈവതിരുമുൻപിൽ പരിശുദ്ധിയിൽ ശുശ്രുഷ ചെയ്യുവാനുള്ള അനുഗ്രഹം നൽകുവാനാണ് രക്ഷകൻ എത്തിയത്. എന്റെ സ്നേഹിതരെ ക്രിസ്തുമസ് കാലത്തു ശത്രുവായ സാത്താനോട് ചേർന്ന് ആ രക്ഷ നാം കളയരുത്. മദ്യപിച്ഛ് പള്ളിയിൽ പോകരുത്. മദ്യപിച്ചിട്ട് പരിശുദ്ധ മാതാവും ഉണ്ണിയിശോയുമായി കരോൾ നടത്തരുത്. ഭവനങ്ങളിൽ ക്രിസ്തുമസിനോട് ചേർന്ന് മദ്യപാനം നടത്തരുത്. ഞാൻ കുടിക്കുന്നില്ലല്ലോ എന്നോർത്ത് മറ്റുള്ളവർക്ക് സമ്മാനമായി വാങ്ങി നൽകരുത്.. ഇത് കുടുംബങ്ങൾക്കു വലിയ ബന്ധനത്തിനും തിന്മയ്‌ക്കും അനുഗ്രഹക്കുറവിനും കാരണമാകും. മദ്യപിച്ചാൽ ഉണ്ണീശോ അറിയുകയില്ല എന്നു പറയുന്നവരോട് വചനം പറയുന്നു. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!

ഏശയ്യാ 5 : 11 അന്ന്‌ ഞാന്‍ ജറുസലെമിനെ വിളക്കുമായി വന്നു പരിശോധിക്കും. കര്‍ത്താവ്‌ നന്‍മയോ തിന്‍മയോ ചെയ്യുകയില്ല എന്ന്‌ ആത്‌മഗതം ചെയ്‌ത്‌ വീഞ്ഞിന്‍െറ മട്ടില്‍ കിടന്ന്‌ ചീര്‍ക്കുന്നവരെ ഞാന്‍ ശിക്‌ഷിക്കും.സെഫാനിയാ 1 : 12 അവരുടെ വസ്‌തുവകകള്‍ കവര്‍ച്ചചെയ്യപ്പെടും.

അവരുടെ ഭവനങ്ങള്‍ ശൂന്യമാകും. അവര്‍ വീടു പണിയുമെങ്കിലും അതില്‍ വസിക്കുകയില്ല. അവര്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല.സെഫാനിയാ 1 : 13 മാത്രവുമല്ല ഇതിനൊക്കെ കണക്കു നമ്മൾ കൊടുക്കേണ്ടി വരുമെന്ന് പത്രോസ് ശ്ലീഹാ മുന്നറിയിപ്പ് തരുന്നുമുണ്ട്.

വിജാതീയര്‍ ചെയ്യാനിഷ്‌ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്‌സവത്തിലും നിഷിദ്‌ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.1 പത്രോസ് 4 : 3അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്‌, അവര്‍ വിസ്‌മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.1 പത്രോസ് 4 : 4എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്‍െറ മുമ്പില്‍ അവര്‍ കണക്കുകൊടുക്കേണ്ടിവരും.1 പത്രോസ് 4 : 5 മനുഷ്യരക്ഷയുടെ ഈ സമയം നശിപ്പിക്കാതെ വളരെ വിശുദ്ധിയോടും പ്രാർത്ഥനയോടും കൂടി നമുക്ക് ക്രിസ്മസ് ആഘോഷിക്കാം. ക്രിസ്തിയ ചൈതന്യത്തിൽ നിലനിന്നുകൊണ്ട് കരോൾ ഗാനങ്ങൾ പാടാം.

Wish you all a Happy Christmas and Happy Year.

By Mariya jj

നിങ്ങൾ വിട്ടുപോയത്