കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.

ഓരോ കുഞ്ഞ് ജനിക്കുമ്പോഴും കുറഞ്ഞതു പതിനായിരം രൂപയെങ്കിലും നല്‍കുകയും കുഞ്ഞിന്റെ പേരില്‍ ഒരു ലക്ഷം രൂപ നിക്ഷേപം നടത്തുകയും ചെയ്യുന്ന വിധത്തില്‍ ഭാവിയില്‍ ഈ പദ്ധതി ആവിഷ്‌കരിക്കരിക്കണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു.

സാബു ജോസ്

വിവാഹം വേണ്ടെന്നും കുട്ടികള്‍ വേണ്ടെന്നുമൊക്കയുള്ള തെറ്റായ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കുടുംബം, കുഞ്ഞുങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വനിത, ശിശു വികസന വകുപ്പ് വലിയ പ്രാധാന്യം നല്‍കണം. മനുഷ്യരാണ് രാജ്യത്തിന്റെ സമ്പത്ത് എന്ന മനോഭാവം നിലനിര്‍ത്തുവാന്‍ കര്‍മ്മപദ്ധതികള്‍ ആവശ്യമാണ്.

രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ ശക്തിപ്പെടുവാനുള്ള പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

നിങ്ങൾ വിട്ടുപോയത്