സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ലോകത്തിൽ ദൈവത്തിന്റെ പദ്ധതികൾ നടപ്പിലാക്കാൻ മനുഷ്യന്റെ സമ്മതം ആവശ്യ ഘടകമാണ്. യേശുവിന്റെ മാതാവായ മറിയത്തെക്കുറിച്ച് ഉള്ളതുപോലെ തന്നെ നാം ഒരോരുത്തരെയും കുറിച്ച് ഒട്ടേറെ പദ്ധതികൾ ദൈവത്തിനുണ്ട്. അതു തിരിച്ചറിഞ്ഞ്, മറിയത്തെപ്പോലെ നമ്മെ മുഴുവനായും ദൈവഹിതത്തിനായി സമർപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ. ഈ ലോകത്തിൽ നാം ചെയ്യുന്നവയുടെ പ്രതിഫലനം നമ്മുടെ കണക്കു കൂട്ടലുകൾക്കും സങ്കല്പങ്ങൾക്കും അതീതമാണ്. അതുകൊണ്ടുതന്നെ, നമ്മുടെ പ്രവർത്തികളിലെ ശരിതെറ്റുകൾ ലോകത്തെ എപ്രകാരം ബാധിക്കുന്നു എന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. അതിനാൽ, നാമോരോരുത്തരെയും പേരെടുത്തു വിളിച്ചു സൃഷ്ടിച്ച ദൈവം നമ്മിലൂടെ ലോകത്തിൽ എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു എന്നറിയാൻ നമ്മൾ പലപ്പോഴും ശ്രമിക്കാറുമില്ല.
സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ലോകത്തിൽ ദൈവത്തിന്റെ പദ്ധതികൾ നടപ്പിലാക്കാൻ മനുഷ്യന്റെ സമ്മതം ആവശ്യ ഘടകമാണ്. യേശുവിന്റെ മാതാവായ മറിയത്തെക്കുറിച്ച് ഉള്ളതുപോലെ തന്നെ നാം ഒരോരുത്തരെയും കുറിച്ച് ഒട്ടേറെ പദ്ധതികൾ ദൈവത്തിനുണ്ട്. അതു തിരിച്ചറിഞ്ഞ്, മറിയത്തെപ്പോലെ നമ്മെ മുഴുവനായും ദൈവഹിതത്തിനായി സമർപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ. ഈ ലോകത്തിൽ നാം ചെയ്യുന്നവയുടെ പ്രതിഫലനം നമ്മുടെ കണക്കു കൂട്ടലുകൾക്കും സങ്കല്പങ്ങൾക്കും അതീതമാണ്.
അതുകൊണ്ടുതന്നെ, നമ്മുടെ പ്രവർത്തികളിലെ ശരിതെറ്റുകൾ ലോകത്തെ എപ്രകാരം ബാധിക്കുന്നു എന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. അതിനാൽ, നാമോരോരുത്തരെയും പേരെടുത്തു വിളിച്ചു സൃഷ്ടിച്ച ദൈവം നമ്മിലൂടെ ലോകത്തിൽ എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു എന്നറിയാൻ നമ്മൾ പലപ്പോഴും ശ്രമിക്കാറുമില്ല.
കർത്താവിനെ സ്വീകരിച്ച ഏതൊരു വ്യക്തിക്കും തങ്ങളുടെ ജീവിതംകൊണ്ട് ദൈവത്തെ അന്വേഷിക്കുവാനുള്ള വിളിയുണ്ട്. മറിയം പറഞ്ഞതുപോലെ നാം ഓരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെ പറയാൻ സാധിക്കണം കർത്താവേ അങ്ങയുടെ ഹിതം എന്റെ മേൽ നിറവേറെട്ടെ എന്ന്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ