അവാർഡ് സമർപ്പണം നാളെ
സീറോമലബാർ സഭയുടെ പ്രഥമ പൗരസ്ത്യത്നം അവാർഡിന് ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധന ക്രമകല, ആരാധന ക്രമ സംഗീതം എന്നിവയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി പരിഗണിച്ചത്.
സീറോ മലബാർ ആരാധന ക്രമകമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയിൽ, ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽഎന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാർഡ് നിശ്ചയിച്ചത്.
സഭയുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലുംകാത്തു സൂക്ഷിക്കുന്നതിനും ആരാധനകത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയിൽ അവബോധം വളർത്തുന്നതിലും അമൂല്യമായ സംഭാവനകൾ നൽകാൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന് കഴിഞ്ഞിട്ടുണ്ടെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി.
സെപ്റ്റംബർ 12 തിങ്കളാഴ്ച രാവിലെ ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവാർഡ് സമർപ്പിക്കും.
മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, മാര്‍ തോമസ് തറയില്‍, നിയുക്ത മെത്രാന് മാര്‍ തോമസ് പാടിയത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.