Lord God, have spoken, and with your blessing shall the house of your servant be blessed forever. (2 Samuel 7:29 ) 🛐
ദൈവത്തിൽ വിശ്വസിക്കുന്ന കുടുംബത്തിന് ആനന്ദവും, സന്തോഷവും ഉണ്ടാകും. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. അനുഗ്രഹമാകുക എന്ന ആഹ്വാനത്തോടെയാണ് ഓരോ കുടുംബത്തിനും ദൈവം ഈ ഭൂമിയിൽ രൂപം നല്‍കുന്നത്. വ്യക്തിയുടെ, കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. അനുഗ്രഹം അവകാശമാക്കുന്ന തിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നിങ്ങൾ (1പത്രോ 3: 9) എന്ന് വി പത്രോസ് ഓർമപ്പെടുത്തുന്നു. ദൈവചനത്തിന് അനുസരിച്ച് വ്യക്തികളും കുടുംബങ്ങളും ലോകത്തിന് അനുഗ്രഹമായി മാറണം.
ദൈവപ്രമാണങ്ങളനുസരിച്ചും, വചനങ്ങളനുസരിച്ചും, ജീവിക്കുന്ന വ്യക്തികളും കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും. ദൈവത്തിന്റെ മാർഗത്തിൽ ചരിക്കുന്നവർ ഭയപ്പെടേണ്ടതില്ല. താല്‍ക്കാലികമായി വന്നുചേരുന്ന ദുഃഖദുരിതങ്ങളും കഷ്ടനഷ്ടങ്ങളും കണ്ട് മനസ് തളരേണ്ടതില്ല. വചനത്തിന്റെ പാതയിൽ ചരിക്കുന്നവർ, ദൈവേഷ്ടത്തിന്റെ മാർഗത്തിൽ നടക്കുന്നവർ അനുഗ്രഹത്തിന്റെ വഴിയിലാണ്. ദൈവം അബ്രാഹത്തോട് അരുളി ചെയ്ത നിന്നെ ഞാൻ അനുഗ്രഹിക്കും, അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹ വാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ വാഗ്ദാനം പ്രാപിക്കാൻ ദൈവത്തിന്റെ അനുഗ്രഹ വഴികളിലൂടെ നാം നടക്കണം.
യേശുവിന്റെ വചനം കേള്‍ക്കയും സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്നവര്‍ ഒരു വലിയ കുടുംബത്തിന്റെ അംഗമാകുന്നു. അതു ദൈവത്തിന്റെ കുടുംബമാണ്. കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. എന്നാണ് തിരുവചനം പറയുന്നത്, നാം ഓരോരുത്തർക്കും പൂർണ്ണഹൃദയത്തോടെയും, പൂർണ്ണ മനസോടെയും കർത്താവായ യേശുവിൽ വിശ്വസിക്കാം. ദൈവം എല്ലാ കുടുംബാംഗങ്ങളെയും
സമ്യദ്ധമായി അനുഗ്രഹിക്കട്ടെ