“Lord gave victory to David wherever he went.
‭‭(2 Samuel‬ ‭8‬:‭6‬ ) ✝️

ദൈവത്തിന്റെ ഹൃദയപ്രകാരം നടന്ന വ്യക്തി ആയിരുന്നു ദാവീദ് എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിനുവേണ്ടി, ദൈവരാജ്യത്തിനുവേണ്ടിമാത്രം തുടിച്ചിരുന്ന ഒരു ഹൃദയമായിരുന്നു ദാവിദിന്റ ഹൃദയം. ദാവീദിനു ദൈവം വിജയം നൽകാൻ പല കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമതായി ദാവീദിന്റെ ദൈവത്തിലുള്ള പൂർണ്ണ വിശ്വാസമായിരുന്നു. പ്രതികൂല സാഹചര്യങ്ങളിൽ പോലും കർത്താവിനെ ദാവീദ് പൂർണ്ണമായി വിശ്വസിച്ചു ദാവീദ് സങ്കീർത്തനത്തിൽ എഴുതി കർത്താവാണ് എൻറെ ഇടയൻ എനിക്കൊന്നിനും ഉണ്ടാകില്ല. മരണത്തിൻറെ താഴവരയിൽ കൂടി പോയപ്പോഴും ദാവീദ് കർത്താവിനെ പൂർണ്ണമായി വിശ്വസിച്ചു.

ദാവീദ് ജീവിതത്തിൽ പാപത്തിൽ വീണുപോയി. പാപത്തിൽ വീണപ്പോഴും പാപത്തെ ന്യായീകരിക്കാതെ ദൈവത്തോട് തന്നെ പാപങ്ങൾ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും, പാപത്തെ പ്രതി ദൈവത്തിൻറെ ആത്മാവിനെ തന്നിൽ നിന്ന് എടുത്തു കളയരുത് എന്ന് ദൈവത്തോട് നിലവിളിക്കുകയും ചെയ്തു. നാം ഒരോരുത്തരുടെയും ഹൃദയങ്ങളെ അറിയുന്നവനാണ് നമ്മുടെ കർത്താവ്. അടുത്തതായി സാവൂൾ ദാവീദിനെ കൊല്ലുവാനായി ശ്രമിച്ചു. എന്നാൽ ദാവീദിന് സാവൂളിനെ കൊല്ലുവാൻ അവസരം വന്നപ്പോളും, ദൈവത്തിന്റെ അഭിഷ്കിതനെ കൊല്ലാതെ അനുഗ്രഹിക്കുകയാണ് ചെയ്യത്. ദൈവത്തെ പൂർണമായും അനുസരിക്കുകയാണ് ദാവീദ് ചെയ്തത്

ദാവീദ് തൻറെ ജീവിതകാലയളവിൽ ഒത്തിരി കഷ്ഠതയിൽ കൂടി പോവുകയുണ്ടായി. തൻറെ കഷ്ടതയിൽ തന്നോടൊപ്പം ചേർന്നു നിന്നവരെ തന്റെ നൻമയുടെ കാലത്ത് ഓർക്കുകയും, ദൈവം നൽകിയ അനുഗ്രഹങ്ങൾ പകർന്നു നൽകുകയും ചെയ്തു. ദാവീദിന്റെ കൂടെ കഷ്ടതയിൽ ഉറച്ചു നിന്ന ജോനാഥന്റെ മകനായ മെഫിബോഷെത്തിന് ദാവീദ് സമ്പത്ത് നൽകി അനുഗ്രഹിച്ചു. അടുത്തതായി ദാവീദ് പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ ആരാധിക്കുകയും, ദൈവം പകർന്നു നൽകിയ നന്മകളെ ഓർത്ത് ദിനംപ്രതി നന്ദി പറയുകയും ചെയ്തു. അതുപോലെ ദൈവത്തിൻറെ കല്പനകളെ അനുസരിച്ചു ഇതെല്ലാം കർത്താവ് ദാവീദിന് വിജയം നൽകി. ദാവീദ് രാജാവിനെ പോലെ നാം ഓരോരുത്തർക്കും ജീവിതത്തിൽ ദൈവം വിജയങ്ങൾ നൽകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്