🛐

നാം ഓരോരുത്തരെയും അറിയുന്ന, പേരു ചൊല്ലി വിളിക്കുന്ന ദൈവം ആണ് നമ്മൾക്ക് ഉള്ളത്. ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും നമ്മളുടെ കൺ മുന്നിലുണ്ട്. ദൈവം നമ്മളെ നൻമയുടെ വഴിയിലേയ്ക്ക് കൈപിടിച്ച് വഴി നടത്തുന്നു, എന്നാൽ സാത്താൻ പ്രലോഭനങ്ങളാൽ പാപത്തിലേയ്ക്ക് വഴി നടത്തുന്നു. ജീവിതത്തിന്റെ ഏത് സാഹചര്യത്തിലും ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല എന്നാണ് യേശു നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളത്. നമ്മെ സ്‌നേഹിക്കുന്നതും കരുതലുള്ളതുമായ ദൈവമാണ് നമ്മുക്ക് ഉള്ളത്. നാം നമ്മളുടെ ആവശ്യങ്ങൾ അറിയുന്നതിനു മുൻപേ കർത്താവ് ഒരോ ആവശ്യങ്ങളും അറിയുന്നു. ഒരോ ദിവസവും കർത്താവ് നമ്മുടെ പ്രാർത്ഥന കേട്ട് നമ്മെ അനുഗ്രഹിക്കാൻ തയ്യാറാകുന്നു. വിശ്വാസത്തോടും എളിമയോടും കൂടി പ്രാർത്ഥിച്ചാൽ മറുപടി തരും എന്ന് എത്രയോ തവണ അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു.

ജീവിതത്തിൽ നമ്മൾക്ക് വഴികൾ ഒരുക്കിക്കൊണ്ട് നമ്മുടെ മുൻപിലും, സദാ സംരക്ഷിച്ചുകൊണ്ട് നമ്മുടെ പിന്നിലും, നമ്മളെ അനുഗ്രഹിച്ചുകൊണ്ട്‌ സദാ നമ്മുടെ മുകളിലും സഞ്ചരിക്കുന്നവനാണ് കർത്താവ്. യേശുവിന്റ കുരിശുമരണത്തിൽ പാപിയായ കള്ളനെയും യേശുവിനൊപ്പം ക്രൂശിൽ തറച്ചപ്പോൾ കള്ളൻ യേശുവിനോട് പറയുകയുണ്ടായി അങ്ങ് പറുദീസയായി ചെല്ലുമ്പോൾ എന്നെയും ഓർക്കണമെന്ന് എന്നാൽ യേശു പാപിയായ കള്ളനെ ഓർക്കുക മാത്രമല്ല നീയും എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും എന്നു പറഞ്ഞു പാപികളെ പോലും ഓർക്കുകയും കരുതുകയും ചെയ്യുന്ന ദൈവം ദൈവമക്കളായ നമ്മളെ എത്രമാത്രം കരുതും.

നാം ഓരോരുത്തരുടേയും പേര് പോലും കർത്താവിന്റ ഉള്ളംകയിൽ രേഖപ്പെടുത്തി ഇരിക്കുന്നു. പെറ്റമ്മ മറന്നാലും നമ്മളെ ഓർക്കുന്നവനാണ് നമ്മുടെ കർത്താവ്. ദൈവം ക്ഷമിക്കുന്നതും ഓർക്കാത്തുമായ ഒന്നേയുള്ളു അത് നമ്മുടെ പാപം ആണ്. പ്രത്യാശയോടെ ചിന്തിക്കുക. ഹൃദയത്തിൽ നിന്ന് നിരാശകളെയും സങ്കടങ്ങളെയും ദൂരെ എറിയുക. നമ്മളെ അറിയുന്ന ദൈവം പേര് ചൊല്ലി വിളിക്കുന്നു. നന്മളെ അറിയുന്ന ദൈവത്തിന്റെ കരം പിടിച്ചു നമ്മൾക്ക് മുന്നോട്ട് നീങ്ങാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്