I will give you rest from all your enemies. M
‭‭(2 Samuel‬ ‭7‬:‭11‬ ) 🛐

യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്. പലരും പല പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്, കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ ശത്രുവിനെ എല്ലാവിധ പോരാട്ടങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നു. യേശു നമ്മുടെ ജീവിത പ്രശ്ങ്ങളിൽ നിന്നു മാത്രം അല്ല, പാപങ്ങളിൽ നിന്നും രക്ഷിക്കുകയും ശാന്തി നൽകുകയും ചെയ്യുന്നു. തിരുവചനം നോക്കിയാൽ ദാനിയേലിനും, ദാവീദിനും, ജോസഫിനും, ശിഷ്യമാർക്കും അങ്ങനെ വിവിധ പ്രവാചകന്മാർക്കും കർത്താവ് ശത്രുക്കളിൽ നിന്ന് ശാന്തി നൽകി

തിന്മയുടെ ദിനത്തിലും നന്മയുടെ ദിനത്തിലും കർത്താവ് ആയിരിക്കണം നമ്മുടെ ആശ്രയം. ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ (ദൈവവചനങ്ങൾ) നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.സ്വന്തം കഴിവുകളെക്കാളും, കരബലത്തേക്കാളും, ബുദ്ധിശക്തിയേക്കാളും, ഉറച്ച ബോധ്യങ്ങളോടെയും, ആത്മാർത്ഥമായ ഹൃദയത്തോടെയും, ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹവാത്സല്യത്തിൽ അഭയം തേടുക എന്നുള്ളതാണ്.

നാം ഓരോരുത്തരുടെയും ജീവിതത്തിൽ സാത്താനായ ശത്രു പലപ്പോഴും പല കാര്യങ്ങളും നടക്കില്ല എന്ന് പറഞ്ഞു നമ്മുടെ സമാധാനം കെടുത്തും. അത് ആൽമീയവും ഭൗതികവുമായ കാര്യങ്ങൾ ആകാം. എന്നാൽ നമ്മുടെ ശത്രുക്കളെ തകർത്ത് നമ്മുക്ക് ശാന്തി നൽകുന്ന ദൈവം ഉണ്ട്. നാം ജീവിതത്തിൽ പുറകോട്ട് തിരിഞ്ഞു നോക്കിയാൽ അനുദിനം ശത്രുവിനെ പോരാട്ടങ്ങളിൽ നിന്ന് ശാന്തി നൽകുന്ന ഒരു ദൈവത്തെ നമുക്ക് കാണുവാൻ കഴിയും. യേശു പറയുന്നു ഞാൻ നിങ്ങൾക്കു നൽകുന്ന സമാധാനം ലോകം തരുന്ന സമാധാനം പോലെയല്ല, സ്വർഗ്ഗം നൽകുന്ന അനശ്വര സമാധാനം ആണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്