LGBTQIA + വിഭാഗത്തിന്റെ (വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവർ) വക്താക്കൾ എന്ന് അവകാശപ്പെടുന്ന ചിലരും, അവരോട് അനുഭവമുള്ളവരും പ്രചരിപ്പിക്കുന്ന ആശയങ്ങളും കത്തോലിക്കാ സഭയുടെ ഈ വിഷയത്തിലെ നിലപാടുകളും, സഭയുടെ പ്രബോധനങ്ങളും ചർച്ച ചെയ്യപ്പെടുന്നു.
കേരള സഭയിലെ പ്രമുഖ ധാർമ്മിക ദൈവശാസ്ത്രജ്ഞനും, മംഗലപ്പുഴ സെമിനാരി മുൻ റെക്ടറുമായ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ ക്ളാസ് നയിക്കുന്നു.
സ്വവർഗ്ഗ വിവാഹം പോലുള്ള വിഷയങ്ങളിൽ ഫ്രാൻസിസ് പാപ്പയുടെ വാക്കുകളും, സഭയുടെ നിലപാടുകളും വികലമായി അവതരിപ്പിക്കുന്നതുവഴി സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ചിലർ കരുതിക്കൂട്ടി ശ്രമിക്കുകകൂടി ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു വിഷയം ചർച്ച ചെയ്യപ്പെടുന്നത് വളരെ യുക്തമാണ്.