നമുക്ക് ” *വീട്ടിൽ ഇരിക്കാം കൂടുതൽ സ്നേഹിക്കാം* ” ലോക്ഡൗൺ വിജയിപ്പിക്കുക,

കോവിഡ് മുക്ത ലോകം സൃഷ്ടിക്കുന്നതിൽ മുന്നിൽ നിന്ന് പോരാടുക.. കോവിഡ് നമ്മുടെ പ്രിയപെട്ട പലരുടെയും മരണത്തിന് ഇടയാക്കി.. ഇപ്പോൾ കൂടുതൽ ആശങ്കയുണ്ട്.

അതിനാൽ നമ്മൾ കൂടുതൽ കരുതൽ ഉള്ളവരാകാം. ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും ആരോഗ്യം അന്യോഷിക്കുകയും, സ്നേഹം പങ്ക് വയ്ക്കുകയും ചെയ്യുവാൻ എല്ലാ സമുദായ അംഗങ്ങളും മുന്നോട്ട് വരണം.

നമ്മുടെ പരസ്നേഹത്തിന്റെ വിപ്ലവ മുദ്രാവാക്യം ആയ ” *തോമാച്ചാ വിഷമിക്കണ്ട ഞങ്ങൾ ഉണ്ട് കൂടെ* ” എന്നത് നെഞ്ചിൽ ഏറ്റെടുക്കേണ്ട സമയം ആണ്‌ ഇത്. നമ്മളിൽ എത്രപേർ ഈ മഹാമാരിയിൽ നഷ്ടപ്പെട്ട് പോകും എന്ന്‌ അറിയില്ല.

അതിനാൽ പരസ്പരം സ്നേഹം പങ്കിടുവാൻ ഈ ലോക് ഡൗൺ കാലം നമ്മുക്ക് സാധിക്കണം.. *പ്രാർത്ഥന, പരസ്നേഹം, കരുതൽ, ആരോഗ്യ പരിപാലനം* എന്നിവയിൽ നമുക്ക് മാത്രക ആകാം..

സ്നേഹത്തോടെ..✍

അഡ്വ ബിജു പറയന്നിലം,

പ്രസിഡന്റ്‌, കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി.

നിങ്ങൾ വിട്ടുപോയത്