WHO, വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (WSO) ഒക്ടോബർ 29,GreaterThan എന്ന പേരിൽ ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നു.

( അല്പം നീണ്ട ഒരു ലേഖനം ആണെങ്കിലും, വളരെ പ്രാധാന്യമുള്ളതായകയാൽ, സമയം കിട്ടുന്നതുപോലെ മുഴുവനും വായിക്കണം എന്ന എളിയ അഭ്യർത്ഥനയുണ്ട്)👇🏽

GreaterThan

ഈ പരിപാടികൾ വഴി വഴി സ്റ്റ്രോക്കിന്‍റെ സാധ്യത കുറയ്ക്കുന്നതിന് ശാരീരിക വ്യായാമത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, സ്റ്റ്രോക്ക് ബോധവൽക്കരണം നൽകുന്നതിനെക്കുറിച്ചും, പുനരധിവാസം നൽകേണ്ടതിനെക്കുറിച്ചും കൂടുതൽ ബോധവൽക്കരണങ്ങൾ നൽകുകയാണ് ഉദ്ദേശം.

ഈ വർഷം Greater Than, Global Challenge-ലൂടെ ദിവസവും വ്യായാമം ചെയ്യാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നു.

സ്റ്റ്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള പ്രാധാന്യം ഈ പരിപാടിയുടെ ഒരു ഭാഗമാണ്.

Face drooping (മുഖം തളർന്നുപോകൽ), Arm weakness (കൈ-കാലുകൾ തളർച്ച), Speech difficulties (സംസാരതകരാറ്), Time to call (എമർജൻസി സേവനങ്ങളിലേക്ക് വിളിക്കുക).
അങ്ങനെ സ്ട്രോക്ക് ബാധിതരിൽ വേഗത്തിൽ ഇടപെടൽ, സ്റ്റ്രോക്ക് ബാധിതരുടെ ചികിത്സ ഫലം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Greater Than എന്ന ആപ്തവാക്യം, ഈ സന്ദർഭത്തിൽ, വെല്ലുവിളികളെ അതിജീവിക്കാൻ ഉള്ള ശക്തി, പ്രതിരോധം, അല്ലെങ്കിൽ കരുത്ത് എന്നാണ്.

സ്ട്രോക്ക് ബോധവൽക്കരണം വളർത്താനും, പ്രതിരോധത്തിലൂടെ സ്റ്റ്രോക്ക് തടയാനും ഈ ദിവസത്തിൻറെ പ്രത്യേകതകൾ മനസ്സിലാക്കി നമുക്ക് പരസ്പരം സഹായിക്കുകയും ബോധവൽക്കരണം ആവശ്യമായവർക്ക് അത് നൽകുകയും ചെയ്യാം.

ഈ അവസരത്തിൽ സ്ട്രോക്കിനെ കുറിച്ച് ഏതാനും കാര്യങ്ങൾ സൂചിപ്പിക്കട്ടെ…👇🏽

BE FAST

ശരിയായി നിയന്ത്രിക്കപ്പെടാത്ത പ്രമേഹ രോഗത്തിൻറെ ഒരു സങ്കീർണത കൂടിയാണ്, വലിയ രക്തക്കുഴലുകളെ ബാധിക്കുന്ന, സ്ട്രോക്ക് സംബന്ധമായ പ്രശ്നങ്ങളും.

ഇതിൽ പ്രാധാന്യമർഹിക്കുന്നത് വലിയ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ് .

വലിയ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതാണ് പ്രശ്നം. പ്രധാനമായും ഹൃദയത്തിൻറെ രക്തക്കുഴലുകൾ ബ്ലോക്കുകൾ ഉണ്ടാകുന്നതുമൂലം ഹൃദ്രോഗങ്ങളും, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് വന്നാൽ സ്ട്രോക്കും, കാലുകളിലേക്കുള്ള രക്തക്കുഴലകളിൽ ബ്ലോക്ക് വന്നാൽ നടക്കുമ്പോൾ അമിതമായ വേദനയും കാലുകളിൽ വ്രണങ്ങൾ രൂപപ്പെട്ട ഉണങ്ങാതെ നിൽക്കുന്ന അവസ്ഥയും( Peripheral Occlusive Artretal Diseases & ഗാംഗ്രീൻ ) ഉണ്ടാകും.

പ്രമേഹം മൂലം ഈ ബ്ലോക്കുകൾ വർദ്ധിക്കുവാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും, കൊളസ്ട്രോളും, പ്രഷറും, പൊണ്ണത്തടി അഥവാ ഓബീസിറ്റിയും, Sedentary life style അഥവാ വ്യായാമം ഇല്ലാത്ത ജീവിതം, പുകവലി, മദ്യം മയക്കുമരുന്ന്, സ്ട്രെസ്സ്..ഒക്കെ തന്നെ ഇതിൻറെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് സ്ട്രോക്കിന്റെയും.

തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ ഏതെങ്കിലും കാരണവശാൽ ബ്ലോക്ക് ആയാൽ ചില പ്രത്യേക രോഗലക്ഷണങ്ങൾ ശരീരം കാണിക്കും.👇🏽

BE FAST എന്ന രണ്ട് അക്ഷരം കൊണ്ട് ഇതിൻറെ രോഗലക്ഷണങ്ങളും അടിയന്തര ഇടപെടലിനുള്ള അനിവാര്യതയും സൂചിപ്പിക്കപ്പെടുന്നു

B- Balance

ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ അഥവാ നടക്കുമ്പോൾ വേച്ചുവേച്ചു പോകുന്നത് പോലെ അനുഭവപ്പെടുക

E- Eyes.. പെട്ടെന്നുള്ള കാഴ്ച മങ്ങൽ, കാഴ്ച നഷ്ടപ്പെടൽ അഥവാ കണ്ണിൽ ഇരുട്ട് കേറുന്നത് പോലെയുള്ള അനുഭവം

F- Face
മുഖത്തിൻ്റെ ഒരുവശം കോടി പോകുന്നതുപോലെ… പ്രത്യേകിച്ച് വായയുടെ ഒരു വശം കോടി പോകുക…

A …Arms

ഒരു കൈക്കോ ഒരു കാലിനോ ബലക്കുറവ് അനുഭവപ്പെടുക അഥവാ ശരീരത്തിന്റെ ഒരു വശം മുഴുവനും ബലക്കുറവ് അനുഭവപ്പെടുക

S- Speech

സംസാരത്തിൽ കുഴച്ചിൽ അനുഭവപ്പെടുക… (ഒരുപക്ഷേ 24 മണിക്കൂറിനുള്ളിൽ ഇത് പൂർണ്ണമായി സുഖപ്പെടുകയും ചെയ്യാം. പക്ഷേ അത് സ്ട്രോക്കിന്റെ ഒരു ലക്ഷണം തന്നെയാണ്. പരിശോധനയ്ക്ക് അടിയന്തരമായി വിധേയമാകണം.

( ട്രാൻസിയൻ്റ് ഇസ്കീമിക്ക് അറ്റാക്ക് -Transient Ischemic Attack- TIA എന്ന് പറയുന്നത് സ്ട്രോക്കിന് മുൻപേ വന്നു പോകുന്ന ഒരു സൂചനയാണ്.ചിലപ്പോൾ തിരിച്ചറിയാൻ കഴിയാത്തവിധം സ്ട്രോക്ക് ഉണ്ടാവാൻ ഇടയുണ്ട്. സംസാരിക്കാൻ അല്പനേരം ബുദ്ധിമുട്ട് നേരിടുക, അല്പസമയം മാത്രം ഓർമ്മക്കുറവ് തോന്നുക, അതുപോലെ കൈയിലോ കാലിലോ പെട്ടെന്ന് ബലഹീനത, മരവിപ്പ്, സംസാരം കുഴച്ചിൽ ഉണ്ടാകുക, കിറി കോടി പോകുക, തോന്നുക എന്നിവ അനുഭവപ്പെടാം. എന്നാൽ അത് അല്പനേരം മാത്രമായതി
നാൽ പലരും അവഗണിക്കാൻ ഇടയുണ്ട്. എന്നാൽ അത്തരം സൂചനകളെ
ഗൗരവമായി തന്നെ കാണണം.
ഇവ പെട്ടെന്ന് ഉണ്ടാകുകയും, 24 മണിക്കൂറിനുള്ളിൽ ഒരുപക്ഷേ മാറിപ്പോകുന്ന ഈ അവസ്ഥ പക്ഷാഘാതത്തിന് മുൻപുള്ള ഒരു സൂചനയാണ് . ആയതിനാൽ
സ്ട്രോക്ക് സൂചനകൾ തിരിച്ചറിയാതെപോകാനുള്ള സാധ്യത ഉണ്ട്.)

T – Time

സമയോചിതമായ ഇടപെടൽ.ആദ്യത്തെ നാലരമണിക്കൂർ സുവർണ്ണ മണിക്കൂർ എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്തിനുള്ളിൽ സ്ട്രോക്ക് യൂണിറ്റ് ഉള്ള ഒരു ആശുപത്രിയിൽ അടിയന്തരമായി എത്തിക്കുക

ആദ്യത്തെ നാലര മണിക്കൂർ “ഗോൾഡൻ ഹവർ” ആയിട്ടാണ് കരുതപ്പെടുന്നത്.

ചില പ്രത്യേക സ്ട്രോക്കുകൾ, ഈ സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചാൽ, ആ സ്ട്രോക്കുകളെ, ഒരു പരിധിവരെ പൂർണ്ണമായി സുഖപ്പെടുത്താൻ സാധിക്കും.

ASPECTS( Alberta Stroke Prgramme Early CT Score), NIHHS ( National Institutes Health Score Scale) , തുടങ്ങിയ സ്കോറുകളുടെ വെളിച്ചത്തിൽ, പ്രത്യേകിച്ച് CT ആൻജിയോഗ്രാം- CTA / MRI പോലെയുള്ള ടെസ്റ്റുകൾ ചെയ്തതിനുശേഷം ആണ് ഇത് നിർണയിക്കപ്പെടുക.

Alteplace പോലെയുള്ള മരുന്നുകൾ Stroke ICU ൽ കുത്തിവച്ച്, ചില പ്രത്യേക സ്ട്രോക്കുകൾ, പൂർണ്ണമായി ഭേദപ്പെടുത്തുവാൻ സാധിക്കും. എല്ലാ സ്ട്രോക്കുകൾക്കും ഇത് സാധ്യമല്ല എന്നത് കൂടി നാം പ്രത്യേകം മനസ്സിലാക്കേണ്ടതായിട്ടുണ്ട്.

സ്ട്രോക്ക് ലക്ഷണങ്ങളു ണ്ടായാൽ ?

ഒരാൾക്ക് സ്ട്രോക്ക്
ലക്ഷണങ്ങളുണ്ടായാൽ,ഉടൻതന്നെ സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ള
ആശുപത്രിയിലേക്ക് എത്തിക്കണം. സ്ട്രോക്കിന്റെ തീവ്രത കൃത്യമായി വിലയിരുത്താൻ
തലയുടെ സി.ടി. സ്കാനോ ചില
പ്പോൾ എം.ആർ,ഐ. സ്കാനോ
ചെയ്യേണ്ടിവരും എന്ന് ഇതിനോടകം സൂചിപ്പിച്ചുവല്ലോ. അതോടൊപ്പം തലച്ചോറിലെ രക്തക്കുഴലുകളിലെ രക്തചംക്രമണം വിലയിരുത്താൻ പെർഫ്യൂഷൻ സ്റ്റഡി, ആൻജിയോഗ്രഫി എന്നിവയും ആവശ്യമായി വരും.

ഇത്തരം സാഹചര്യത്തിൽ സമയബന്ധിതമായി ആൻജി യോഗ്രാഫിക് വിലയിരുത്തലുകൾ നടത്തി ചികിത്സ നൽകുന്നതിലൂടെ പ്രധാന സ്ട്രോക്ക് പൂർണമായും തടയാനും രോഗിയുടെ ജീവിതനിലവാരം നിലനിർത്താനും കഴിയും.

പുനരധിവാസ ചികിത്സ( Rehabilitation ) വളരെ പ്രധാനപ്പെട്ടതാണ്
ആശുപത്രി വിടുമ്പോ ഴുള്ള അവസ്ഥയിൽനിന്ന് ജോലി ചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കുക എന്നതാണ് ന്യൂറോ റിഹാബിലിറ്റേഷൻ അഥവാ പുനരധിവാസ ചികിത്സയുടെ ലക്ഷ്യം.ഉദാഹരണത്തിന് ഫിസിക്കൽ തെറാപ്പി നൽകുന്നതിലൂടെ വിവിധ വ്യായാമത്തിലൂടെ പേശികളെ ശക്തിപ്പെ ടുത്തും. കൈകാലുകളുടെയും സന്ധികളുടെയും ചലനം വർദ്ധിപ്പിക്കുവാനും എളുപ്പത്തിൽ ആക്കാനും ഇത് സഹായിക്കുന്നു.
കോംപൻസേറ്ററി റിഹാബിലിറ്റേഷൻ വഴിയായി, ക്രച്ചസ്, വാക്കർ തുടങ്ങിയവ ഉപയോ ഗിച്ച് ശാരീരികപ്രയാസങ്ങളെ അതിജീവിക്കാൻ സാധിക്കുന്നു.

സ്പീച്ച് തെറാപ്പിയും നൽകുന്നതിലൂടെ
സംസാരശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കോഗ്നിറ്റീവ് തെറാപ്പിയിലൂടെ ഓർമശക്തി, പഠനശക്തി തുടങ്ങിയ ബുദ്ധിപരമായ ഫാക്കൽറ്റികളെ വർദ്ധിപ്പിക്കാം.
ഒക്യുപ്പേഷണൽ തെറാപ്പി വളരെ പ്രാധാന്യമർഹിക്കുന്നു. അസുഖത്തിന് ശേഷം ഉള്ള ആരോഗ്യം ഉപയോഗിച്ച് തന്നെ, തൻറെ ദൈനംദിന പ്രവർത്തികളും ജോലികളും, ചെയ്യാൻ പ്രാപ്തി നേടിക്കൊടുക്കുന്നു.
കൗൺസലിങ് കുടി ആവശ്യത്തിന് സമയാസമയങ്ങളിൽ നൽകേണ്ടതാണ്. സ്ട്രോക്ക് വന്നവരിൽ ഒരു വിഷാദരോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്തി
, ആവശ്യമെങ്കിൽ അല്പം മരുന്നും നൽകി വലിയ വ്യത്യാസങ്ങൾ വരുത്തുവാൻ ഇതിലൂടെ സഹായിക്കും.
വൊക്കേഷണൽ തെറാപ്പിയും നൽകേണ്ട തായിട്ടുണ്ട്. ഒരു തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുന്ന പുനരധിവാസം ആണിത്.

നിർഭാഗ്യവശാൽ പുനരധിവാസത്തിന് സർക്കാരും സമൂഹവും നിദ്ര വിട്ട് ഉണരേണ്ടതായിട്ടുണ്ട്. പ്രാദേശിക സർക്കാരുകൾ പുനരധിവാസത്തിന് കൂടുതൽ താൽപര്യം കാണിക്കണം എന്നുള്ളതാണ് എൻറെ വ്യക്തിപരമായ അഭിപ്രായം. കാരണം വിദേശരാജ്യങ്ങളിൽ റിഹാബിലിറ്റേഷൻ പോലെയുള്ള പുനരധിവാസ ചികിത്സയ്ക്ക് വളരെയേറെ പ്രാധാന്യം നൽകുമ്പോൾ, കേരളത്തിലും, കേരളത്തിന് പുറത്തും, പലപ്പോഴും ഇത് തഴയെപ്പട്ട ഒരു മേഖലയായി തോന്നിയിട്ടുണ്ട്.

ഡോ അപ്പു സിറിയക്

Dr Appu Cyriac

നിങ്ങൾ വിട്ടുപോയത്