സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത അവസ്ഥയെയാണ്. പക്ഷേ, അതാണോ യഥാർത്ഥത്തിൽ സമാധാനം?
സമാധാനമില്ലെന്ന പരാതിയുമായി, സമാധാനം അന്വേഷിച്ച് നാമാരെയാണ് സമീപിക്കുന്നത് എന്നത് ശ്രദ്ധാപൂർവം ചിന്തിക്കേണ്ടുന്ന ഒരു വസ്തുതയാണ്. നമ്മൾ എല്ലായ്പ്പോഴുംതന്നെ സമാധാനത്തിനായി നമുക്ക് ചുറ്റുമാണ് നോക്കാറുള്ളത്. ലോകത്തിൽനിന്നോ, സമൂഹത്തിൽനിന്നോ, കുടുംബത്തിൽനിന്നോ അല്ല നമ്മിൽ സമാധാനം സംജാതമാകുന്നത്. നമ്മുടെ ഹൃദയത്തിലാണ് സമാധാനം രൂപം കൊള്ളുന്നത്. നമ്മിൽ നിന്നുമാണ് നമുക്ക് ചുറ്റുമുള്ളവരിലേക്കും, പിന്നീട് ലോകത്തിലേക്കും, സമാധാനം കടന്നു ചെല്ലുന്നത്. വെറുപ്പും വിദ്വേഷവും കോപവും നിറഞ്ഞ നമ്മുടെ ഹൃദയങ്ങളാണ് ലോകത്തിലെ എല്ലാ അസാമാധാനത്തിന്റെയും ഉറവിടം.
കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ എന്ന് പ്രാർത്ഥിക്കാം. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും വിതയ്ക്കാൻ ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏