വിശ്വാസ പ്രമാണവും വിൻസെൻറും
വിശ്വാസത്തെ സംബന്ധിച്ച് വളരെ ഏറെ പ്രലോഭനങ്ങൾ മനസ്സിലുയർന്നപ്പോൾ വിശ്വാസ പ്രമാണം ഒരു തുണ്ടുകടലാസിൽ എഴുതി ചങ്കോട് ചേർത്ത് വച്ച് പ്രാർത്ഥിച്ച മഹാനായ വിശുദ്ധനാണ് വിൻസെൻ്റ് ഡി പ്പോൾ. വിശ്വാസ സംബന്ധമായ ഏതൊരു സംശയമോ? പ്രലോഭനങ്ങളോ ഉള്ളിലുദിക്കുമ്പോൾ വിശുദ്ധ വിൻസെൻ്റ് നെഞ്ചോട് ചേർത്ത് തുന്നി വച്ച വിശ്വാസ പ്രമാണം എഴുതിയ കടലാസിനെ ചങ്കോട് ചേർത്ത് മുറുക്കെ പിടിച്ച് പ്രാർത്ഥിക്കുമായിരുന്നു. അങ്ങനെ ആ പ്രതിസന്ധിയെ അദ്ദേഹം മറികടന്നു. ജാൻസനിസം എന്ന പാഷണ്ഡതയെയും, ലുഥർമാരുടെ അബന്ധ പഠനങ്ങളെയും, ശക്തമായി എതിർത്ത് തെന്ത്രോസ് സൂനഹദേസിനെ അനുസരിച്ച്, വൈദികരെ സൂനഹദോസിനനുസരിച്ച് സഭയിൽ ജീവിക്കുവാൻ പരിശീലിപ്പിച്ച, പഠിപ്പിച്ച, സഭാ പ്രബോധനങ്ങൾ ജീവിച്ച മഹാ വിശുദ്ധനാണ് പാവങ്ങളുടെ പിതാവ് വിശുദ്ധ വിൻസെൻ്റ് ഡി പോൾ.
വിശുദ്ധ കുർബാനയുമായും വിശ്വാസവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ സഭ നൽകുന്ന നിർദ്ദേശങ്ങളെ മനസ്സിലാക്കാതിരിക്കുകയും അവയ്ക്ക് സ്വന്തം വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്യുന്നതാണ് ഇപ്പോ കാണുന്നത്. സമകാലിക സീറോ മലബാർ സഭ നേരിടുന്ന വലിയ പ്രതിസന്ധിയും ഇതു തന്നെയാണല്ലോ. ഈ പ്രതിസന്ധിഘട്ടത്തിൽ സഭയും, സഭാമക്കളായ നാമും ഏറ്റവും ഉത്സാഹത്തോടെ അവർത്തിച്ച് വിശ്വാസ പ്രമാണം ചൊല്ലി, ആത്മാർത്ഥതയോടെ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുമ്പോൾ ഉറപ്പായും നമ്മുടെ സഭ നേരിടുന്ന ഈ വിശ്വാസ പ്രതിസന്ധി ഇല്ലാതാകും. വിശുദ്ധ കുർബ്ബാനയും വിശ്വാസ പ്രമാണവും ചങ്കിലേറ്റിയ വിശുദ്ധ വിൻസെൻ്റ് ഡി പോളിനെ നമുക്കും അനുകരിക്കാം.
– സി. സോണിയ K ചാക്കോ.DC