ഏതൊരു സഭാ സ്നേഹികളുടെയും ഹൃദയത്തെ തുളച്ചുകയറുന്ന
സന്ദേശമാണ് “എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! ” എന്നു തുടങ്ങുന്ന വീഡിയോയിലൂടെ
പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകിയിരിക്കുന്നത്.

സിറോ-മലബാർ സഭയുടെ പ്രതിബദ്ധത


“വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്”
മാർപ്പാപ്പയുടെ ദുഃഖം; കാരണം അനുസരണക്കേട്


“ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്.” കാരണം,

“നിങ്ങളുടെ മെത്രാൻസിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ വിലയിരുത്തിയെങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹവും സ്നേഹവുമാണ് ഇതുപോലൊരു തീരുമാനത്തിലെത്താൻ സിനഡ് അംഗങ്ങൾ എല്ലാവരെയും പ്രേരിപ്പിച്ചത്. ഐക്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങളാണവ!”
കൂട്ടായ്മയാകുക; വിഘടിത വിഭാഗമാകാതിരിക്കുക


“യഥാർത്ഥത്തിൽ സഭ കൂട്ടായ്മയാണ്. കൂട്ടായ്മ ഇല്ലായെങ്കിൽ സഭയില്ല. ഒരു വിഘടിത വിഭാഗമാവും.”
അനുസരണക്കേടുകാരെ പിന്തുടരുത്


“സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരരുത്!”
പോരും കലഹവുമുള്ളിടത്ത് കുർബാനയുണ്ടാകില്ല!


“സഭയോടു വിധേയത്വമുള്ളവരായിരിക്കാൻ ഞാനും പലതവണ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി.കുർബാനയോട് അനാദരവ് കാട്ടുകയും കൂട്ടായ്മ തകർക്കുകയും പോരും കലഹങ്ങളും തുടരുകയും ചെയ്യുന്നിടത്ത് കുർബാനയുണ്ടാകുന്നത് എങ്ങനെയാണ്?”
എതിർപ്പിൻ്റെ കാരണങ്ങൾ വെറും ലൗകികമാണ്


“എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് കുർബാനയർപ്പണവുമായൊ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലായെന്ന് എനിക്കറിയാം. അവ ലൗകികകാരണങ്ങളാണ്. അവ പരിശുദ്ധാത്മാവിൽനിന്നു വരുന്നവയല്ല. അവ വരുന്നത് പരിശുദ്ധാത്മാവിൽ നിന്ന് അല്ലായെങ്കിൽ, മറ്റിടങ്ങളിൽ നിന്നാണ്. “
കത്തുകൾ പൊതുവായി വായിക്കാത്തതിനെപ്പറ്റി


“ഇക്കാരണത്താൽ,നിങ്ങളെ ബോധ്യപ്പെടുത്താനായി വർഷങ്ങളായി മുന്നോട്ടുവെച്ച കാരണങ്ങൾ ഞാൻ ശ്രദ്ധാപൂർവ്വം സമയമെടുത്തു പഠിച്ചു. ഞാൻതന്നെ ഇതിനകം പലതവണ നിങ്ങൾക്ക് കത്തുകൾ എഴുതിയിട്ടുണ്ട്, എന്നാൽ എല്ലാ വിശ്വാസികളുടെയും അറിവിനായി എന്റെ കത്തുകൾ പൊതുവായി വായിച്ചിട്ടില്ലെന്ന് എനിക്കറിയാം.”
ആശയവ്യക്തത



“ദൈവത്തിൻറെ വിശ്വസ്തരായവിശുദ്ധജനമേ,വൈദികരേ,സന്യാസിനിസന്യാസികളേ, എല്ലാറ്റിനുമുപരിയായി, കർത്താവിൽ വളരെയധികം വിശ്വാസമുള്ളവരും സഭയെ സ്നേഹിക്കുന്നവരുമായ അല്മായ സഹോദരങ്ങളേ, നിങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ തീരുമാനിച്ചു. അസാധാരണമായ രീതിയിലാണ് ഞാൻ ഇത് ചെയ്യുന്നത്, കാരണം മാർപ്പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനിയാർക്കും സംശയം വരാൻ ഇടയാകരുത് .”
കർത്താവിൻ്റെ നാമത്തിൽ ആവശ്യപ്പെടുന്നത്



“കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു: നിങ്ങളുടെ സഭയുടെ, നമ്മുടെ സഭയുടെ, ആത്മീയ നന്മയ്ക്കായിഈ മുറിവ് ഉണക്കുക. ഇത് നിങ്ങളുടെ സഭയാണ്, ഇത് നമ്മുടെ സഭയാണ്. കൂട്ടായ്മ പുനഃസ്ഥാപിക്കുക, കത്തോലിക്കാ സഭയിൽ തുടരുക!”
സിനഡു തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കുക


“വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക. നിങ്ങളുടെ സഭയുടെ പാതയിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു പോകാതെ സിനഡിന്റെയും നിങ്ങളുടെ മെത്രാന്മാരുടെയും മേജർ ആർച്ചുബിഷപ്പിന്റെയും ഒപ്പം സഞ്ചരിക്കുക. നിങ്ങളുടെ സിനഡ് തീരുമാനിച്ചകാര്യങ്ങൾ നടപ്പിലാക്കുക.”
പേപ്പൽ പ്രതിനിധിയോടു ചെയ്തത്


“ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എന്റെ പ്രതിനിധിയായി ഞാൻ നിങ്ങളുടെ അടുക്കലേയ്ക്ക് അയച്ചു. അദ്ദേഹം നിങ്ങളുടെ ഇടയിൽ വന്നു; സമരവും എതിർപ്പുകളും ചിലപ്പോൾ, അക്രമങ്ങളും അവസാനിപ്പിക്കാൻ അദ്ദേഹവും, എന്റെ പേരിൽ,നിങ്ങളോട് ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ …. സമരങ്ങൾ സഭയുടെ വളർച്ചയെ തടസ്സപ്പെടുത്തി, ദൈവത്തിൻറെ വിശുദ്ധജനശൂശ്രൂഷയ്ക്കും ദൈവജനത്തിന്റെ വിശുദ്ധീകരണത്തിനും സഹായിക്കുന്ന പല നല്ല സംരംഭങ്ങളും ഇല്ലാതാക്കുന്നതായി നിങ്ങൾ കാണുന്നില്ലേ?”
ഏകീകൃത കുർബാനനടപ്പിലാക്കിയേ പറ്റൂ, ഇല്ലെങ്കിൽ..


നിങ്ങളുടെസഭയിലെമറ്റെല്ലാരൂപതകളോടുംചേർന്ന്,എളിമയോടുംവിശുദ്ധിയോടുംകൂടി,നിങ്ങളുടെഅതിരൂപത2023പിറവിത്തിരുനാളിന്കുർബാനയർപ്പണവുമായിബന്ധപ്പെട്ടസിനഡുതീരുമാനംനടപ്പിലാക്കുന്നവെന്ന്ഉറപ്പുവരുത്തുക.
നിങ്ങൾ ശ്രദ്ധാലുക്കൾ ആയിരിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു! പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക.”
നടപടി ക്ഷണിച്ചു വരുത്തരുത്


“എല്ലാ സഹോദരീസഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിൻഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങൾ സഹകരിക്കാത്തതു കാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികൾ നിങ്ങൾ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. അങ്ങനെവന്നാൽ, ഉചിതമായ സഭാനടപടികൾ, അത്യധികം വേദനയോടെ, എടുക്കേണ്ടതായി വരും. അതിലേക്കെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
“അതുകൊണ്ട് ഈ വരുന്ന പിറവിതിരുനാളിൽ, സീറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണം.”
മേജർ ആർച്ചുബിഷപ്പിൻ്റെ പേരു പറഞ്ഞു പ്രാർത്ഥിക്കണം


” ആരാധനക്രമത്തിൽ നിങ്ങളുടെ മേജർ ആർച്ച് ബിഷപ്പിന്റെ പേരുപറയുകയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. ഇതെല്ലായപ്പോഴും സഭാകൂട്ടായ്മയുടെ ഒരു പ്രധാനപ്പെട്ട അടയാളമായിരുന്നു. അപ്പോൾ നിങ്ങളുടെ വിശ്വാസികൾക്കെല്ലാം, എല്ലാവർക്കും, അതൊരു നല്ല പിറവിതിരുനാൾ ആഘോഷമായിരിക്കും.”
മുറിപ്പെടുത്തരുത്


ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങൾ തുടരരുത്! സഭാഗാത്രത്തിൽ നിന്ന് സ്വയം വേർപെടരുത്! നിങ്ങൾക്കെതിരെയും അന്യായമായവ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരോടു ഉദാരതയോടെ ക്ഷമിക്കുക.
തച്ചുടയ്ക്കരുത്


പരിശുദ്ധ കുർബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാൽ തന്റെ തന്നെ ന്യായവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും ” (1കോറി11:29).
“കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ,പരിശുദ്ധാത്മാവ് നിങ്ങളെ പ്രകാശിപ്പിക്കട്ടെ. എനിക്കുവേണ്ടി പ്രാർത്ഥിക്കാനും നിങ്ങൾ ദയവായി മറക്കരുത്. നന്ദി! നൽകിയിരിക്കുന്നത് “

വത്തിക്കാൻ ന്യൂസ്: ലിങ്ക്
https://www.vaticannews.va/…/pope-francis-to-ernakulam…


നീതിമാന്റെ നാമം വാഴ്‌വിനാകുന്നു....
കർത്താവിന്റെ സഭയെ ഹൃദയം കൊണ്ടും പ്രവർത്തി കൊണ്ടും കാറ്റിനും കൊടുക്കാറ്റിനും ഇടയിൽ നയികുകയും തന്റെ ദൗത്യം പൂർത്തിയാകുന്നു എന്ന് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ മനസോടെ സ്വീകരിച്ച് സ്ഥാന ത്യാഗം ചെയ്ത മാർ ജോർജ് ആലഞ്ചേരി പിതാവേ … ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ…. ബെനഡിക്റ്റ് മാർപ്പാപ്പ സഭയുടെ കരുത്തായതുപ്പൊലെ പിതാവിന്റെ പ്രാർത്ഥന സഭയ്ക്കും വിശ്വാസി സമൂഹത്തിനും നന്മയും കോട്ടയും ആയി തീരട്ടെ…