കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ദിവ്യകാരുണ്യ ആത്മാഭിഷേക ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ (18.12.2022 ഞായര്‍) ആരംഭിക്കും. പ്രസിദ്ധ വചന പ്രഘോഷകന്‍ ഫാ. ജോയി ചെമ്പകശ്ശേരി നയിക്കുന്ന കണ്‍വെന്‍ഷന്‍ 22 വ്യാഴാഴ്ച സമാപിക്കും.
നാളെ വൈകുന്നേരം 6.00ന് ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9.30 വരെയാണ് കണ്‍വെന്‍ഷന്‍.
കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ മക്കളില്ലാത്ത ദമ്പതികള്‍, ജോലി ഇല്ലാത്തവര്‍, ജോലി തടസമുള്ളവര്‍, വിദേശ ജോലി തടസമുള്ളവര്‍, വിവാഹ തടസമുള്ളവര്‍, കടബാധ്യതയില്‍ കഷ്ടപ്പെടുന്നവര്‍, പരീക്ഷകളില്‍ തോറ്റവര്‍, വിവിധതരം ലഹരികള്‍ക്ക് അടിമപ്പെട്ടവര്‍, കുട്ടികള്‍, യുവജനങ്ങള്‍, രോഗികള്‍ എന്നിവര്‍ക്കായി പ്രത്യേക വിടുതല്‍ പ്രാര്‍ത്ഥനകള്‍ നടത്തും. സമാപനദിവസമായ വ്യാഴാഴ്ച വൈകുന്നേരം 6.00ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും.
മോണ്‍. ആന്റണി കൊച്ചുകരിയില്‍, ഫാ. ക്ലിഫിന്‍ ആലത്തറ, ടോജി തോമസ് കോച്ചേരില്‍, ജോബ് പുളിക്കില്‍, സിസ്റ്റര്‍ സില്‍വി, ജോണി പുളിക്കില്‍, ജോഷി എടേഴത്ത്, ബില്‍ഡ്രോയി കരോട്ടുപറമ്പില്‍, ക്ലമന്റ് കരോട്ട് പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വിശദവിവരങ്ങള്‍ക്ക്
9846333811