കൊച്ചി : കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി.

ആർച്ബിഷപ്പിന്റെ എറണാകുളത്തുള്ള വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ വരാപ്പുഴ അതിരൂപത വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ . എബിജിൻ അറക്കൽ, തുടങ്ങിയവർ പങ്കെടുത്തു. ഏകദേശം അര മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദ സന്ദർശനം മാത്രമായിരുന്നു എന്ന് അതിരൂപത വൃത്തങ്ങൾ അറിയിച്ചു. മന്ത്രി എന്ന പദവിയിലെ പുതിയ ഉത്തരവാദിത്വം ജനക്ഷേമത്തിന് വേണ്ടി വിനിയോഗിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആർച്ച്ബിഷപ് ആശംസിച്ചു.

നിങ്ങൾ വിട്ടുപോയത്