ഈശോയുടെ പരസ്യജീവിത കാലത്ത്, “കര്‍ത്താവിന്റെ ശക്‌തി” ഈശോയിൽ ഉണ്ടായിരുന്നു എന്നും (ലൂക്കാ 5 : 17) ഈശോയുടെ വാക്കുകളിലൂടെയും (ലൂക്കാ 5:20) സ്പർശനത്തിലൂടെയും ( ലൂക്കാ 5:13) പ്രവ്യത്തികളിലൂടെയും (യോഹന്നാൻ 6:11) പ്രവഹിച്ച “കർത്താവിന്റെ ശക്തിയാൽ” അവിടുന്നു പാപങ്ങൾ മോചിക്കുകയും രോഗങ്ങൾ സുഖമാക്കുകയും ബന്ധിതരെ മോചിപ്പിക്കുകയും (ലൂക്കാ 13:16) ചെയ്തു എന്നും നമുക്കറിയാം.

ഈ യുഗത്തിലും ഈശോ ഈ യുഗത്തിനു ചേർന്ന ഒരു പുതിയ രീതിയിൽ നമ്മുടെ ഇടയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അവിടുത്തെ ശരീരമാകുന്ന സഭയിൽ നിന്നും “പ്രവഹിക്കുന്ന ശക്തികളായ” കൂദാശകളിലൂടെ അവിടുന്നു സഭയിൽ പ്രവർത്തിക്കുന്നു. പാപങ്ങൾ മോചിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ബന്ധിതരെ മോചിപ്പിക്കുകയും അതുവഴി ദൈവിക ജീവനിൽ നമ്മെ പങ്കുകാരാക്കുകയും ചെയ്യുന്നു.

കൂദാശകളിലൂടെയുള്ള ഈശോയുടെ ഈ പ്രവർത്തനം കൗദാശിക പദ്ധതി എന്ന് അറിയപ്പെടുന്നു . പഞ്ചേന്ദ്രിയങ്ങളിലൂടെ ഈശോയെ ശിഷ്യൻമാർ അനുഭവിച്ചറിഞ്ഞതു പോലെ തന്നെ കൂദാശകളിലൂടെ ഈശോയെ അറിഞ്ഞും അനുഭവിച്ചും കൃപകൾ സ്വീകരിച്ചും ക്രിസ്തുവിൽ ളള്ള ജീവിതം ആണ് കൗദാശിക ജീവിതം . ഇത് നിത്യജീവനിലേയ്ക്കുളള ഉറപ്പുള്ള വഴിയുമാണ്.

ചിന്താവിഷയം :

ദൈവത്തിന്റെ ഈ കൗദാശിക പദ്ധതിയിൽ ഉൾപ്പെടുകയും അതിനെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കുകയും എന്നാൽ ആ പദ്ധതിയെ നിഷേധിച്ചു കൊണ്ട് ആ പദ്ധതിക്ക് വെളിയിൽ ജീവിക്കുകയും ചെയ്യുന്ന ഒരു വൃക്തിക്ക് ഒരു തിരിച്ചു വരവിലൂടെയല്ലാതെ (സ്നേഹം തന്നെയായ ദൈവത്തെ തിരസ്ക്കരിച്ചതിലുളള ഉത്തമ മനസ്താപം) മറ്റ് ഏതെങ്കിലും വിധത്തിൽ ദൈവകരുണയെ ആശ്ലേഷിക്കുവാൻ സാധിക്കുമോ ?

നിങ്ങൾ വിട്ടുപോയത്