Jesus said to him, “Today salvation has come to this house, since he also is a son of Abraham.(Luke 19:9)
സക്കേവൂസിന്റെ ഭവനത്തില്‍ യേശു ചെന്നതുകൊണ്ട് വലിയ മാറ്റങ്ങള്‍ ഉണ്ടായി: ഒന്ന്, സക്കേവൂസ് മാനസാന്തരപ്പെട്ടു. യേശുവിന്റെ സാന്നിധ്യത്തില്‍ സക്കേവൂസിന് പാപബോധം, പശ്ചാത്താപം, മാനസാന്തരം എന്നിവ ഉണ്ടായി. സ്വത്തിന്റെ പകുതി ദരിദ്രര്‍ക്ക് ദാനം ചെയ്യാന്‍ അദ്ദേഹം തയാറായി.
അന്നത്തെ നിയമം അനുസരിച്ച്, വഞ്ചിച്ച് എടുത്തിട്ടുണ്ടെങ്കില്‍ പരിഹാരം ചെയ്യാന്‍ ഇരട്ടി നല്‍കിയാല്‍ മതി. പക്ഷേ, സക്കേവൂസ് നാലിരട്ടി തിരിച്ചു നല്‍കാന്‍ തയാറാകുന്നു. രണ്ടാമത്തെ മാറ്റം ഉണ്ടായത് സക്കേവൂസിന്റെ ഭവനത്തിലാണ്. സക്കേവൂസിന്റെ ഭവനത്തിന് രക്ഷ ലഭിച്ചു.
സക്കേവൂസിന്റെ ഭവനത്തിലേക്ക് യേശു ചെന്നതുകൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം സംഭവിച്ചത്. പക്ഷേ, എന്തുകൊണ്ടാണ് യേശു അങ്ങോട്ട് ചെന്നത്? ഒറ്റവാചകത്തില്‍ ഉത്തരം പറയാം: സക്കേവൂസ് ഒരു സാഹചര്യം ഉണ്ടാക്കിയതുകൊണ്ട്. എന്താണ് സക്കേവൂസ് ഉണ്ടാക്കിയ സാഹചര്യം?
യേശു കടന്നുപോകുന്നു എന്നറിഞ്ഞ്, യേശുവിനെ കാണാന്‍, പൊക്കം കുറവായിരുന്ന സക്കേവൂസ്, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. ചുങ്കക്കാരില്‍ പ്രധാനിയും ധനാഢ്യനും ആണ്, ജനക്കൂട്ടം തന്നെപ്പറ്റി എന്തു വിചാരിക്കുമെന്ന് ചിന്തിക്കാതെയാണ് ഇങ്ങനെ മരത്തില്‍ കയറിയിരുന്നത്. കടന്നുപോയ യേശു സക്കേവൂസിനെ കണ്ടു; വിളിച്ച് താഴെ ഇറക്കി; തന്റെ വീട്ടില്‍ താമസിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. സക്കേവൂസ് സന്തോഷത്തോടെ യേശുവിനെ സ്വാഗതം ചെയ്തു. യേശു അവിടെ എത്തി. അപ്പോള്‍ ഓര്‍ക്കുക: സക്കേവൂസ് ഒരു സ്റ്റെപ്പ് എടുത്തപ്പോഴാണ് യേശു അതിന്റെ തുടര്‍ച്ചയായി ആ വീട്ടില്‍ പോകുന്നതും അവിടെ അത്ഭുതങ്ങള്‍ സംഭവിക്കുന്നതും.
ദൈവത്തിന് തന്റെ വ്യക്തിജീവിതത്തിലും കുടുംബത്തിലും പ്രവര്‍ത്തിക്കുവാന്‍ ഇവിടെ സക്കേവൂസ് അവസരം ഉണ്ടാക്കിക്കൊടുത്തു. അതുപോലെ നാം ഒരോരുത്തരുടെയും ജീവിതത്തിൽ കുറവുകൾ ഉണ്ടാകും, കുറവുകളെ നോക്കാതെ കർത്താവിനെ നോക്കുക. അതുപോലെ ജീവിതത്തിൽ കർത്താവിന് പ്രവർത്തിക്കാൻ അവസരം കൊടുക്കുക.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏