കൊച്ചി.സാർവ്വത്രിക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം വ്യക്തമാക്കുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും സിനഡിലെ മുഴുവൻ മെത്രാൻമാരും സംയുക്തമായി എഴുതിയ വിശുദ്ധ കുർബാനയുടെ ഏകികൃത രീതിയിലുള്ള അർപ്പണത്തെക്കുറിച്ചുള്ള ഇടയലേഖനം വിശ്വാസികളിൽ നിന്നും മറച്ചുവെക്കുന്ന ചില വൈദികരുടെ സ്വഭാവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു.
കത്തോലിക്ക പൗരോഹിത്യം ( തിരുപ്പട്ടം ) മാർപാപ്പയാൽ നിയുക്തരായ മെത്രാൻമാരുടെ കൈവെപ്പ് ശുശ്രുഷയിലൂടെ ലഭിക്കുന്നതാണ്. രൂപതാധ്യക്ഷന്റെ കല്പനകൾ അനുസരിക്കാതെ ഇടവക വൈദികന് സ്വാതന്ത്രമായ നയങ്ങളോ നിലപാടുകളോ സഭ അനുവദിക്കുന്നില്ല.
സഭാ നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കും ,ദൈവജനത്തിന്റെ കാഴ്ചപ്പാടുകൾക്കും താല്പര്യങ്ങൾക്കും വൈദികർ പ്രാധാന്യം നൽകണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു.
സഭ നിഷ്കര്‍ഷിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനുള്ള വിശ്വാസികളുടെ അവകാശത്തെ നിഷേധിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.