അഭിവന്ദ്യ Bishop Thomas Tharayil പിതാവേ.. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന പ്രശ്നത്തെപ്പറ്റിയുള്ള അങ്ങയുടെ പോസ്റ്റ് കണ്ടു.. അതിൽ അവസാന ഭാഗത്തു പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് “സഭയ്ക്കും സിനഡിനും എതിരെ ചിലർ നടത്തുന്ന വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു അൽമായ പ്രമുഖനും കാട്ടുന്നില്ലെന്നുള്ളത് അങ്ങയെ വിസ്മയിപ്പിക്കുന്നു” എന്ന്..
പിതാവേ.. എറണാകുളം – അങ്കമാലി അതിരൂപതക്കാരൻ ആയ ഞാൻ ഒരു അൽമായ പ്രമുഖൻ ഒന്നുമല്ലെങ്കിലും ഒരു സാധാ അൽമായൻ എന്ന നിലയിൽ എന്നെ കൊണ്ടാവുന്ന രീതിയിൽ സഭയ്ക്കും സിനഡിനും ഐക്യത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ട്, വിമതർ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ അവരുടെ സോഷ്യൽ മീഡിയ പേജുകളിലും സ്വന്തം ഇടവകയിലെ watsap ഗ്രൂപ്പുകളിലും ഒക്കെ പ്രതികരിച്ചിട്ടുണ്ട്.. അത് കാരണം ഇടവക പള്ളിയിലെ വികാരി അച്ചന്റെയും മറ്റ് ആളുകളുടെയും മുഷിപ്പ് സാമ്പാദിക്കാൻ കഴിഞ്ഞത് മിച്ചം..
ഈ പ്രശ്നം അൾത്താരയിൽ വിശുദ്ധ കുർബാനയെ അവഹേളിക്കുന്ന സ്ഥിതിയിലേക്ക് വരെ എത്തിയതിന് അങ്ങ് ഉൾപ്പെടെ ഉള്ള സഭാ പിതാക്കന്മാർക്ക് മറ്റുള്ളവരെ പഴി പറഞ്ഞു കൈ കഴുകാൻ സാധിക്കുമോ?? തുടക്കത്തിലേ ഇതൊക്കെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ലേ?? എറണാകുളം – അങ്കമാലി അതിരൂപതയിൽ പ്രശ്നം ഉണ്ടാക്കുന്നവർ വിശ്വാസികൾ അല്ല എന്നും പുരോഹിതർ തന്നെ ആണെന്നും ആർക്കാണ് അറിയില്ലാത്തത്.. അതിരൂപതാ അഡ്മിനിസ്ട്രേറ്ററെ ‘തെമ്മാടി’ എന്ന് വിളിച്ചത് ഒരു വൈദീകനാണ് ഏതെങ്കിലും വിശ്വാസി അല്ല.. വിശുദ്ധ കുർബാനയെ അവഹേളിച്ചതും പുരോഹിതർ ആണ്.. അതിനൊക്കെ നേതൃത്വം കൊടുത്ത പുരോഹിതർ ഇപ്പോഴും സഭയുടെ സ്ഥാപനങ്ങളുടെ ഡയറക്ടറു മാരായിത്തന്നെ ഇരിക്കുന്നു..
നിങ്ങളുടെയൊക്കെ മുൻപാകെ പ്രതിജ്ഞ ചൊല്ലി അനുസരണവൃതം ഏറ്റെടുത്ത പുരോഹിതരെ നിയന്ത്രിക്കാനും അവർ തെറ്റ് ചെയ്താൽ വേണ്ട നടപടികൾ സ്വീകരിക്കാനും നിങ്ങൾ വൈകിയതല്ലേ ഈ പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാകാൻ കാരണം..
സഭയോടും സിനഡിനോടും ചേർന്നു നിൽക്കുന്ന 99% വിശ്വാസികൾക്കാണ് നിങ്ങൾ ഉതപ്പു നൽകിക്കൊണ്ടിരിക്കുന്നത്.. ഈ സിനഡിൽ എങ്കിലും ഒരു ഉറച്ച തീരുമാനം എടുക്കാനും വിമതരെ നയിക്കുന്ന.. വിശുദ്ധ കുർബാനയെ അവഹേളിച്ച പുരോഹിതർക്കെതിരെ നടപടി എടുക്കാനും നേതൃത്വത്തിന് ആയില്ലെങ്കിൽ പിന്നെ ദയവായി അൽമായരെ കുറ്റം പറഞ്ഞോണ്ട് വരരുത്..
തീത്തോസ് 1 : 7-11
“മെത്രാന് ദൈവത്തിന്റെ കാര്യസ്ഥന് എന്ന നിലയ്ക്കു കുറ്റമറ്റവനായിരിക്കണം..അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന് അവന് , താന്‍ പഠിച്ചറിഞ്ഞ സത്യവചനത്തെ മുറുകെപ്പിടിക്കണം.. എന്തെന്നാല്‍, “വിധേയത്വമില്ലാത്തവരും” അര്‍ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്.. അവരെ നിശബ്ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നംവച്ചുകൊണ്ട് പഠിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നതു മുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടംമറിക്കുന്നു”
Joji Kolenchery