മനുഷ്യന്‍ ബലഹീനനാണ്, അവന്‍ സ്വന്തവിവേകത്തില്‍ ഊന്നി ഇന്ന് പലതിനെയും ആശ്രയിച്ച് തങ്ങളുടെ ജീവിതം വ്യര്‍ത്ഥവും, നിഷ്ഫലവുമാക്കികളയുന്നു. ദൈവത്തിന്റെ ചിറകിൻ കീഴിൽ ആശയിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് തിരുവചനം പറയുന്നു. നാം ജീവിതത്തിൽ സമ്പത്തിലും, പ്രഭുക്കൻമാരിലും, സ്നേഹിതനിലും ആശ്രയിക്കരുത് എന്ന് തിരുവചനം പറയുന്നു. എന്നാല്‍ നാം ആരെ ആശ്രയിക്കണം എന്നും എപ്രകാരം ആശ്രയിക്കണം എന്നും ദൈവവചനം വ്യക്തമാക്കുന്നു.

പൂർണ്ണഹൃദയത്തോടെയും, പൂർണ്ണമനസോടെയും ദൈവത്തില്‍ ആശ്രയിക്കുക: നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു;എന്തെന്നാല്‍, നമ്മള്‍ അവിടുത്തെവിശുദ്‌ധ നാമത്തില്‍ ആശ്രയിക്കുന്നു. (സങ്കീർ‍ത്തനങ്ങള്‍ 33 : 21) നാം നമ്മുടെ വിശ്വാസത്തിനനുസ്യതമായ പ്രത്യാശയോടു കൂടി പ്രാര്‍ത്ഥനയില്‍ പോരാടണം എങ്കില്‍ മാത്രമേ നമ്മുടെ ഹ്യദയം ക്രിസ്തുവില്‍ സന്തോഷിക്കുവാൻ കഴികയുള്ളൂ. ദൈവത്തിന്റെ ദയയിലും, കൃപയിലും, കരുണയിലും ആശ്രയിക്കുക

ദൈവം ആകുന്ന ദൈവത്തിന്റെ വചനത്തില്‍ ആശ്രയിക്കുക: ഞാന്‍ നിന്റെ വചനത്തില്‍ ആ‍ശ്രയിക്കുന്നതു കൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാന്‍ ഞാന്‍ നിന്നെ പ്രാപ്തനാകും എന്ന് വചനം പറയുന്നു. ഇവിടെ നാം കാണുന്നത് തന്നെ നിന്ദിക്കുന്നവരോട് ഉത്തരം പറയുവാനും ഒരു ദൈവ പൈതലിനെ പ്രാപ്തനാക്കുന്നത് ദൈവവചനത്തിലുള്ള അവന്റെ ആശ്രയമാണ്. സങ്കീര്‍ത്തനങ്ങൾ 125: 1 ൽ പറയുന്നു, കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്‌. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന വിനാശങ്ങൾ താൽക്കാലികം മാത്രമാണ്. നാം ഓരോരുത്തർക്കും ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും, എന്നേയ്ക്കും നിലകൊള്ളുന്ന സീയോൻ പർവ്വതം പോലെ ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും ആശയിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

🧡

ആമ്മേൻ

നിങ്ങൾ വിട്ടുപോയത്