കൊച്ചി.സീറോ മലബാർ സഭയിലെ പ്രധാന അതിരൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ.

അപ്സത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ നൽകിയ അറിയിപ്പ് ഇപ്രകാരം ആണ്‌

. അറിയിപ്പ്

എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസ്, എറണാകുളം,

09 ഒക്ടോബർ 2024

ഈശോയിൽ പ്രിയപ്പെട്ട അച്ചന്മാരേ, സമർപ്പിതരേ, അല്‌മായ സഹോദരങ്ങളേ,

01.10.2024 ൽ ഞാൻ അറിയിച്ചിരുന്നതുപോലെ നമ്മുടെ അതിരൂപതാകാര്യാലയം കുറച്ചു ദിവസ ങ്ങളായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനില്ക്കുകയായിരുന്നല്ലോ. അതിരൂപതാ കേന്ദ്രത്തിൽ പ്രതിഷേധസമരം നടത്തുന്ന വൈദികരോടും അല്‌മായരോടും അവിടെനിന്ന് എത്ര യുംവേഗം ഒഴിഞ്ഞുപോകണമെന്നു ഞാൻ അഭ്യർഥിച്ചിരുന്നു. അത് അവഗണിച്ചുകൊണ്ടു കച്ചേരിയുടെ പ്രവർത്തനം നിശ്ചലമാക്കി സമരം തുടരുന്ന സാഹചര്യത്തിൽ സമരക്കാരെ അവിടെനിന്ന് ഒഴിപ്പിക്കേണ്ടത് അത്യാവശ്യമായിവരികയായിരുന്നു.

ഇന്നു രാവിലെ ഞാൻ മൗണ്ട് സെൻ്റ് തോമസിൽനിന്ന് അതിരൂപതാകാര്യാലയത്തിൽ തിരിച്ചെത്തി.

അതിരൂപതയിൽ തുടരുന്ന പ്രതിസന്ധിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ തുടർന്നു നിർവഹി ക്കുന്നതിലുള്ള ബുദ്ധിമുട്ട് അതിരൂപതാകാര്യാലയത്തിൽ സേവനംചെയ്യുന്ന വൈദികർ എന്നെ രേഖാമൂലം അറിയിച്ചതിനാൽ അവരുടെ സ്‌ഥാനങ്ങളിൽ പുതിയ നിയമനങ്ങൾ നടത്തേണ്ടതും ആവശ്യമായിവന്നു.

പുതുതായി ചുമതല ഏറ്റെടുത്തിരിക്കുന്ന ബഹു. അച്ചന്മാർക്ക് ആശംസകളും ദൈവാനുഗ്രഹവും നേരുന്നതോടൊപ്പം അതിരൂപതാകാര്യാലയത്തിലെ തങ്ങളുടെ ശുശ്രൂഷകൾ അവസാനിപ്പിക്കുന്ന ബഹുമാനപ്പെട്ട അച്ചന്മാർക്കു ഹ്യദയത്തിൽനിന്നുള്ള നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്യുന്നു.

പ്രിയപ്പെട്ടവരേ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും നമ്മുടെ മെത്രാൻ സിന ഡിന്റെയും സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പിൻ്റെയും നിർദ്ദേശങ്ങൾ
പാലിച്ചും സഭാനിയമങ്ങൾ അനുസരിച്ചും അതിനായി പരസ്‌പരം സഹായിച്ചും നമുക്കു മുന്നോട്ടു നീങ്ങാം.

ഈശോയുടെ തിരുഹൃദയത്തിൻ്റെ സംരക്ഷണത്തിനു നിങ്ങളെ ഏവരെയും സമർപ്പിച്ചുകൊണ്ട്. സ്നേഹപൂർവം,

  • ബോസ്കോ പുത്തൂർ

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

Note-of-Apostolic-Administrator-on-09-October-2024

List-Transfer-EKM-1

നിങ്ങൾ വിട്ടുപോയത്