പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചാണ് തിരുവചനം പറയുന്നത്. പ്രാര്‍ത്ഥനയുടെ ശക്തി ദൈവത്തോളം വലുതാണ്‌. ഈ തിരിച്ചറിവ്‌ ലഭിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും പരാജിതരാകുകയില്ല. പ്രാർത്ഥയിൽ നാം ഒരോരുത്തർക്കും വേണ്ടത് ലഭിച്ചു കഴിഞ്ഞു എന്നുള്ള പൂർണ്ണ വിശ്വാസമാണ് വേണ്ടത്. എന്നാൽ നാം ചോദിക്കുന്നത് ദൈവഹിതത്തിനും, ദൈവ വചനത്തിനും അനുസ്യതമായിരിക്കണം, മറിച്ച് നമ്മളുടെ മോഹങ്ങളായിരിക്കരുത് പ്രാർത്ഥിക്കേണ്ടത്. ക്രിസ്തീയ ജീവിതത്തിൽ നമ്മുടെ മാതൃക യേശുവാണ്….യേശു തന്റെ സുവിശേഷ ജീവിതത്തിൽ പ്രാധാന്യം നൽകിയത് പ്രാർത്ഥനയ്ക്ക് ആയിരുന്നു.പ്രാർത്ഥനയിൽ നാം ദൈവത്തോടൊപ്പം നടക്കുന്നു. അവന്റെ കൽപ്പാടുകളെ നമ്മുടെ പ്രാർത്ഥനയിലൂടെ നാം പിന്തുടരുന്നു.

പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശത്രു പിശാചാണ്‌. അവന്‍ ഒരിക്കലും ഉറങ്ങുന്നില്ല.ചിലപ്പോള്‍ നാം പറഞ്ഞേക്കാം. `എനിക്ക്‌ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല. അതിനു ഞാനെന്തു ചെയ്യണം.’ ഇതിന്‌ ഒരു പ്രതിവിധിയേയുള്ളൂ. കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള തീക്ഷ്‌ണതയും ശക്തിയും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥന എല്ലായ്‌പ്പോഴും ഒരു യുദ്ധമാണ്‌. ഈ ആത്മീയസത്യം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ പ്രാര്‍ത്ഥനാ ജീവിതത്തില്‍ പോരാടി വിജയം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. പ്രാർത്ഥനയിൽ മടുത്തുപോയി ഉറങ്ങിപ്പോയ ശിഷ്യന്മാർ പ്രതിസന്ധിയിൽ തളർന്നുപോയപ്പോൾ പ്രാർത്ഥനയോടെ നിന്ന യേശു തന്റെ പരീക്ഷകളെ സധൈര്യം അഭിമുഖീകരിച്ചു.

ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് നമ്മൾ പറഞ്ഞാൽ നമ്മൾ അവർക്കായി നിശ്ചയമായും പ്രാർത്ഥിക്കണം. അല്ലായെങ്കിൽ നാം സ്വർഗ്ഗത്തോട് പാപം ചെയ്യുന്നവരായി തീരും. അതിനാൽ ദൈവ സന്നിധിയിൽ ശ്രദ്ധയോടെ,ബഹുമാനത്തോടെ അനുസരണയോടെ പ്രാർത്ഥിക്കുക. പ്രാർത്ഥനയ്ക്ക് പകരമായി മറ്റൊരു ശുശ്രൂഷ ലോകത്തിലില്ല. അതിനാൽ പ്രാർത്ഥനാ മുറിയിൽ സാഹചര്യങ്ങളെ നോക്കാതെ, പൂർണ്ണ വിശ്വാസത്തോടെ ദൈവത്തിന് മുന്നിൽ മുട്ടുമടക്കുക, പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.😊ആമ്മേൻ 🕊️

Phone 9446329343

നിങ്ങൾ വിട്ടുപോയത്