ക്രിസ്തീയ വിശ്വാസം അനുസരിച്ച് . കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകലതും സൃഷ്ടിച്ചത് ദൈവമാണ്. മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും.നാം ഓരോരുത്തരും ജീവിതത്തിൽ കർത്താവിന്റെ മഹത്വം തിരിച്ചറിഞ്ഞവരാണ്. ദുഷ്ടതയും അധർമ്മവും നിറഞ്ഞ ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. നിങ്ങളിൽ നിന്ന് നേട്ടം കൈവരിച്ചവർ പോലും നിങ്ങൾക്കെതിരെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയങ്ങളുണ്ട്. എന്നാൽ ഇതിനെല്ലാം ഇടയിൽ, നമ്മുടെ കർത്താവ് എപ്പോഴും നമുക്ക് നല്ലത് മാത്രം നൽകുന്നു. കർത്താവിന്റെ നന്മ ആസ്വദിച്ച സങ്കീർത്തനക്കാരനായ ദാവീദ് പറയുന്നു: കര്‍ത്താവു നന്മ പ്രദാനം ചെയ്യും;നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും. (സങ്കീർത്തനങ്ങള്‍ 85 : 12)
ഒരു ലൗകിക പിതാവ് തന്റെ മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ അറിയുമ്പോൾ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, അത്യധികം സ്നേഹമുള്ള നിങ്ങളുടെ പിതാവ് നിങ്ങൾക്ക് നല്ല സമ്മാനങ്ങൾ നൽകില്ലേ? കർത്താവ് തീർച്ചയായും അവ നന്മൾക്ക് നൽകും. ജീവിതത്തിൽ നാം ഓരോരുത്തരും വളരെയധികം വെല്ലുവിളികൾ അഭിമുഖീകരിച്ചിട്ടുണ്ടാകാം, ദുഃഖത്തിന്റെയും കയ്പേറിയ കണ്ണുനീരിന്റെയും പാതകളിലൂടെ നടന്നിട്ടുണ്ടാകാം. എന്നാൽ നമ്മൾ കർത്താവിനെ സ്നേഹിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്താൽ, ആ കയ്പ്പും വേദനയും പോലും നിങ്ങളുടെ നന്മയ്ക്കായി മാറ്റാൻ അവനു കഴിയും. (റോമർ 8:28) പ്രകൃതിയിൽ ദൈവത്തിന്റെ സൃഷ്ടിയിൽ പോലും ദൈവത്തിന്റെ നൻമ കാണുവാൻ സാധിക്കും.
നമ്മളുടെ ജീവിതത്തിൽ പുറകോട്ടു തിരിഞ്ഞു നോക്കിയാൽ കർത്താവിന്റെ നൻമയും, അനുഗ്രഹങ്ങളും എങ്ങും കാണുവാൻ കഴിയും, നമ്മളുടെ ആകുലതകളിൽ, വേദനകളിൽ താഴ്ചകളിൽ എല്ലാം തളർന്നു വീഴേണ്ട സാഹചര്യങ്ങളൊക്കെ നമ്മളുടെ കരം പിടിച്ചു താങ്ങിയവനാണ് കർത്താവ്. കർത്താവിന് പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ ആൽമാവോടും കൂടെ കർത്താവിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.