ജീവന്റെയും മരണത്തിന്റെയും മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ സദാ പ്രത്യക്ഷപ്പെടുന്നുണ്ട്. അവ രണ്ടിലും നിന്ന് നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകുന്നുമുണ്ട്. പാപത്തിലും സുഖലോലുപതയിലും പൂണ്ടു കിടക്കുന്ന ലോകത്തിൽ നിത്യജീവനിലേക്ക്‌ നയിക്കുന്ന ശരിയായ വഴികൾ കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ക്ലേശം നിറഞ്ഞ ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയിൽ നമ്മെ സഹായിക്കുന്ന, അതുവഴി നമുക്ക് സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുമെന്നു കരുതുന്ന, കുറുക്കുവഴികൾ നിരന്തരം അന്വേഷിക്കുന്നരാണ് നാമെല്ലാവരും. അതിനായി ലോകം ധാരാളം വഴികൾ നമുക്കായി തുറന്നു തരുന്നുമുണ്ട്.

ലോകത്തിന്റെ വഴികൾക്കായി പലപ്പോഴും ദൈവത്തേക്കാൾ ഉപരി മനുഷ്യരെ പ്രസാദിപ്പിക്കേണ്ടതായി വരുന്നു. സമൂഹത്തിലും, വ്യക്തി ബന്ധങ്ങളിലും, ജോലി സ്ഥലത്തും, മനുഷ്യനെ പ്രസാദിപ്പിക്കേണ്ടതായി വരുന്നു. മനുഷ്യനെ പ്രസാദിപ്പിക്കുമ്പോൾ സാമ്പത്തിക നേട്ടങ്ങളും, അധികാര നേട്ടങ്ങളും ഒരോരുത്തർക്കും ലഭിക്കുന്നു. പലപ്പോഴും മനുഷ്യനെ പ്രസാദിപ്പിക്കുമ്പോൾ നാം പാപത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയും, ക്രിസ്തുവിൽ നിന്ന് അകന്ന് ജീവിക്കുകയും ചെയ്യുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്ന ആട്ടിൻ പറ്റം ആണ് നമ്മൾ. യേശു പറയുന്നു, എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. അവ എന്നെ അനുഗമിക്കുന്നു. അവയെ ഞാന്‍ ഒരിക്കലും തളളി കളയുകയില്ല. ഞാന്‍ അവയ്ക്ക് നിത്യജീവന്‍ സമ്മാനിക്കുന്നു. ക്രിസ്തുവിന്റെ സ്വരം ശ്രവിച്ച്, ക്രിസ്തുവിന്റെ അടുത്ത് വരുന്നവര്‍ക്ക് മാത്രമെ യേശു നിത്യ ജീവന്‍ സമ്മാനിക്കുന്നുളളു.

ക്രിസ്തു പറയുന്നു, ”ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവര്‍ ഒരിക്കലും മരിക്കുകയില്ല.” ചുരുക്കത്തില്‍, നിത്യജീവന്‍ കൈവശമാക്കാന്‍ ഞാന്‍ അനുവര്‍ത്തിക്കേണ്ട ജീവിതചര്യയെക്കുറിച്ച് ക്രിസ്തു ഓര്‍മ്മപ്പെടുത്തുകയാണ്. ‘ക്രിസ്തുവിന്റെ വചനം പാലിക്കുക, നാം മറ്റൊരു ക്രിസ്തുവായി ജീവിക്കുക. ക്രിസതുവിന്റെ ലക്ഷ്യം നമ്മുടെ ലക്ഷ്യമാകണം, ക്രിസ്തുവിന്റെ കാഴ്ച്ചകള്‍ നമ്മുടെ ദര്‍ശനങ്ങളാകണം അല്ലാതെ മനുഷ്യനെ പ്രസാദിപ്പിച്ച് അല്ലായിരിക്കണം നാം ജീവിക്കേണ്ടത്. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്