സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു.
സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി നിര്യാതയായി
സി എം സി സന്യാസ സഭയുടെ മുൻ ജനറാൾ സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി (72) നിര്യാതയായി. കഴിഞ്ഞ കുറേക്കാലമായി രോഗഗ്രസ്തയായി നൂറനാട് ആശ്രമത്തിൽ ചികിത്സയിലും വിശ്രമത്തിലുമായി കഴിയുകയായിരുന്നു.
ചാവറ പിതാവിനെയും എവുപ്രാസ്യാമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന റോമിലെ ചടങ്ങിൽ സി എം സി സഭയുടെ ജനറാൾ എന്ന നിലയിൽ പ്രതിനിധീകരിച്ചു.
കുലീനയായ ഒരു സന്യാസവര്യ എന്ന നിലയിൽ സന്യാസ ജീവിതത്തിൻറെ പരിവൃത്തത്തിൽ നിന്നുകൊണ്ട് സാമൂഹിക സേവന രംഗത്ത് കർമ്മകുശലതയോടെ കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എലിയാസ് ക്ലബും ചാവറ വിചാര വേദിയും സംയുക്തമായി, സമഗ്രസംഭാവനയ്ക്ക് ഒരു വ്യക്തിക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ‘സർഗപീഠം പുരസ്കാരം’ നൽകി ആദരിച്ചിരുന്നു.
കൈനകരി കോലത്ത് പരേതരായ ദേവസ്യാച്ചൻ-അച്ചാമ്മ ദമ്പതികളുടെ മകളാണ്. പരേതരായ ജോയിച്ചൻ,ടോമിച്ചൻ, ജെയിംസ്കുട്ടി, ഫാ. ജോർജ് കോലത്ത്, മെറീനാമ്മ എന്നിവരും ആൻസി,സിസിലി,മേഴ്സി അപ്പച്ചൻ, (ക്വീൻസ് ജൂവല്ലേഴ്സ്, ചങ്ങനാശേരി), ലൂയിസ് (ചോയ്സ് ജൂവലേഴ്സ്, ചങ്ങനാശേരി) എന്നിവരും സഹോദരങ്ങൾ ആണ്.
മൃതശരീരം ഇന്ന് ഉച്ചകഴിഞ്ഞു 5 മണി വരെ ചങ്ങനാശേരി ഹോളി ക്യൂൻസ്ൽ പൊതുദർശനത്തിനു വയ്ക്കും.
ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ എല്ലാം കർമ്മലീത്ത ചൈതന്യ ത്തോടെ നിർവഹിച്ചു, സുദൃഢ മായ നല്ല നിലപാടുകൾക്ക് സ്നേഹത്തിന്റെ ഭാവവും ഭാഷയും കൊടുത്തു എല്ലാവരെയും ചേർത്തു നിർത്തിയ അമ്മ ഹൃദയം.
സഹ നങ്ങളിൽ കുരിശ്ശിന്റെ വി. യോഹന്നാൻ പിതാവിന്റെ എളിമയും സ്ഥിരതയും കരുതിയ, പാവങ്ങളിലേക്കും ആവശ്യക്കാരിലേക്കും കരുതൽ സ്നേഹത്തിന്റെ കരങ്ങൾ നീട്ടി ക്രിസ്തു സ്നേഹം കൊടുക്കുന്ന അമ്മ. സന്യാസാ ധികാരത്തിനു ക്രിസ്തു ശുശ്രൂഷയുടെ മുഖമാകണമെന്ന് മാതൃകയിലൂടെ പഠിപ്പിച്ച നലം തികഞ്ഞ അധികാരി. പൊള്ളുന്ന രോഗവേദനയിലും വി. ബലിയർപ്പണത്തെയും, യമപ്രർത്ഥനകളെയും, ജപമാല പ്രാർത്ഥനയെയും, അപരന് വേണ്ടിയുള്ള മാദ്ധ്യസ്ഥ്യ പ്രാർത്ഥനകളെയും അവിലായിലെ വി. അമ്മത്രേസ്യ യെപ്പോലെ ഹൃദയത്തോട് ചേർത്തുവച്ച സന്യാസമാതൃക.
കൊച്ചു പുണ്യങ്ങൾക്ക് സ്വർഗവാതിൽ തുറക്കാനാകുമെന്നു വി. കൊച്ചു ത്രേസ്യയെപ്പോലെ വിശ്വസിച്ച് പ്രവർത്തിച്ച എളിയ സന്യാസിനി. ചാവറ സൂക്തങ്ങൾക്ക് ജീവൻ കൊടുക്കുകയും പാവങ്ങളുടെ പക്ഷം ചേരുന്ന വി.ചാവറയച്ച ന്റെ ക്രിസ്തു സ്നേഹം സൂക്ഷ്മമായും ശ്രദ്ധയോടും പകർന്നുകൊടുക്കുകയും ചെയ്ത, സഹനജ്വലയിൽ വാടാകർമ്മെല പുഷ്പം, സിഎംസി സഭയുടെ അഭിമാന താരം.
എഴുതിയാൽ തീരാത്ത സന്യാസനന്മകളുടെ ആൾരൂപമായ അമ്മയ്ക്ക് കണ്ണുനീരോടും സ്വർഗ്ഗത്തിൽ വീണ്ടും കാണാമെന്ന പ്രത്യശയോടും ഈശോ നിത്യസമ്മാനം നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
Antoney Mary Clarrette (Fr Antoney Mary Clarrette OCD )