I will praise him in the midst of the throng.
(Psalm 109:30) ✝️

ദൈവകൃപയെ വിലകുറച്ചുകാട്ടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഒരു ക്രിസ്ത്യാനി ആയി എന്നതുകൊണ്ടുമാത്രം നിത്യരക്ഷ ഉറപ്പായി എന്നു കരുതി ജീവിക്കുന്ന ഒട്ടേറെ ആൾക്കാർ നമ്മുടെ ഇടയിലുണ്ട്. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ എന്ന കല്‍പ്പന അനുസരിച്ച്, ക്രിസ്തുവിനെ പ്രഘോഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. ദൈവത്തിൻറെ വിളി സകലർക്കും ഉള്ളതാണ് ദുഷ്ടരെയും നീതിമാൻമാരെയും കർത്താവ് വിളിക്കുന്നു. വിളിക്കപ്പെട്ടവരോ വളരെ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം” എന്നൊരു താക്കീതും ഈശോ നമുക്കായി നല്കുന്നുണ്ട്.

യേശുവിനെ പ്രഘോഷിക്കുക എന്നാൽ സത്യദൈവത്തെപ്പറ്റി മറ്റുള്ളവരെ അറിയിക്കുക എന്നാണ്. ദൈവം അവരെ ആകർഷിക്കുന്നെങ്കിൽ അതിന് തടയിടുക മനുഷ്യർക്ക് അസാധ്യമായിരിക്കും. സുവിശേഷം പ്രഘോഷിക്കുക എന്നത് നമ്മുടെ ദൗത്യവും രക്ഷിക്കുക എന്നത് ദൈവത്തിന്റെ പ്രവൃത്തിയുമായി നാം വേർതിരിച്ചുകാണണം.
യഥാർത്ഥ ക്രിസ്തീയ ജീവിതം രക്ഷകനായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ മടിക്കുന്നുമില്ല.

ലോകം നമ്മുടെ മുന്നില്‍ വയ്ക്കുന്ന ചില നിയമങ്ങള്‍ പലപ്പോഴും ഈ സത്യം അക്രൈസ്തവരോട് പ്രഘോഷിക്കുന്നതിൽ നിന്നും നമ്മെ തടയുന്നു. എന്നാൽ മാംസമായി അവതരിച്ച ദൈവത്തിന്റെ വചനം ഒരു മനുഷ്യനോടും ശത്രുത പുലർത്തുന്നില്ല. അതിനാൽ ‘പീഡനം നേരിടേണ്ടിവന്നാൽ പോലും വചനം ഫലപ്രദമായി പ്രഘോഷിക്കുന്നതിനുള്ള ഏറ്റം നല്ല മാർഗ്ഗങ്ങൾ നാം നിരന്തരം അന്വേഷിക്കണം. ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, ജനക്കൂട്ടത്തിന്റെ നടുവില്‍ ഞാന്‍ കർത്താവിനെ പ്രകീര്‍ത്തിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്