I uphold the oath which I swore to your fathers, that I would give them a land flowing with milk and honey,
(Jeremiah 11:5)
ഇസ്രായേൽ ജനതയെ പാലും തേനും ഒഴുകുന്ന ഒരു നാട് അതായത് കാനാൻ ദേശത്തിലേയ്ക്ക് നയിക്കുന്ന നയിക്കുന്ന ദൈവത്തെ ആണ് പ്രസ്തുത വചനത്തിലൂടെ നാം കാണുന്നത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട് ഈജിപ്തില്‍ എത്തിയ ആദ്യ വ്യക്തി ജോസപ്പാണ്. ജോസഫിന്റെ സഹോദരന്മാര് ഈജിപ്തിലെ കച്ചവടങ്ങള്‍ക്ക് ജോസഫിനെ ഇരുപത് വെള്ളിക്കാശിന് വിറ്റു. അങ്ങനെയാണ് ജോസഫ് ഈജിപ്തില്‍ എത്തിയത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ മറ്റുള്ള ദേശത്ത് ക്ഷാമം വന്നപ്പോൾ ജോസഫ് അപ്പനെയും സഹോദരങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവന്നു. എല്ലാം കൂടി 70 യഹൂദന്മാര് ഈജിപ്തിലെത്തി (പുറപ്പാട് 46:27)
430 വര്‍ഷം യഹൂദര്‍ ഈജിപ്തില്‍ വസിച്ചു. അപ്പോഴേക്കും അവര്‍ എണ്ണത്തില്‍ പെരുകി. പുരുഷന്മാര് മാത്രം ആറുലക്ഷത്തോളം പേര് ഉണ്ടായിരുന്നു. എണ്ണത്തില്‍ യഹൂദര്‍ പെരുകിയപ്പോള്‍ ഫറവോ അവരെ പീഡിപ്പിക്കുവാന്‍ തുടങ്ങി. അതില്‍ സഹികെട്ട് ഇവര്‍ സഹായത്തിനായി ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചു. അതിനാല്‍ അവരെ ഈജിപ്തില്‍ നിന്നും കാനാന്‍ നാട്ടിലേക്ക് തിരികെ കൊണ്ടു വരുവാന്‍ ദൈവം തീരുമാനിച്ചു. ഈ ദൗത്യം നിര്‍വഹിക്കുവാന്‍ ദൈവം തെരഞ്ഞെടുത്തത് മോശയെ ആയിരുന്നു. ഇന്നു നാം ഓരോരുത്തരും പാലും തേനും ഒഴുകുന്ന ദൈവത്തിന്റെ അനുഗ്രഹത്തിനായി യാപിക്കുന്നവരാണ്. പണ്ട് ദേശങ്ങൾക്ക് പാലും തേനും ഒഴുകുന്ന അനുഗ്രഹം ഇന്ന് എല്ലാ കുടുംബങ്ങളിലും നൽകുന്നുണ്ട്.
കാനാൻ ദേശം എന്നു പറയുമ്പോൾ പലപ്പോഴും ഒരോ വ്യക്തികളും ചിന്തിക്കുന്നത് വിദേശത്ത് രാജ്യത്ത് പോയി നേടുന്ന അനുഗ്രഹം എന്നാണ്, നാം എവിടെ താമസിക്കുന്നുവോ അവിടെ പാലും തേനും ഒഴുകുന്ന കാനാൻ ദേശം ആക്കാൻ ദൈവത്തിന് സാധിക്കും.
ഈ വർഷം അവസാനിക്കുകയാണ് പലർക്കും പ്രതീക്ഷിച്ചത് പോലെ പാലും തേനും ഒഴുകുന്ന അനുഗ്രഹം കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയിട്ടില്ലായിരിക്കാം, പൂർണ്ണ ഹൃദയത്തോടെ ദൈവത്തിൽ വിശ്വസിക്കുക. വരും നാളുകളിൽ ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ നിറയ്ക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ട.







