എന്റെ ദൈവം ഇന്നലെയും ഇന്നും എന്നും അനന്യന്‍ തന്നേ, അവന്റെ പ്രവര്‍ത്തിക്കോ വാക്കിനോ, സ്വഭാവത്തിനോ യാതൊന്നിനും ഒരു മാറ്റവും സംഭവിക്കുന്നില്ലാ. എന്റെ ദൈവം എന്നേക്കും ദൈവം ആണ്. ‘ഞാനാകുന്നവന്‍ ഞാനാകുന്നു. ദൈവത്തിൻറെ പ്രവർത്തികൾ ശാശ്വതമാണ്. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങളിലൂടെയും, അനുഭവങ്ങളിലൂടെയും ദൈവ പ്രവർത്തികൾ ശാശ്വതമാണെന്ന് നാം അറിയുന്നു. ദൈവത്തിൻറെ പ്രവർത്തികൾ ശാശ്വതമാണെങ്കിലും, എന്നാൽ മനുഷ്യന്റെ പ്രവർത്തികൾ മണൽപ്പുറത്തു വീടുപണിയുന്ന പോലെ നശ്വരമാണ്. ദൈവീകമായ ഒരു ജീവിതത്തിന് ആവശ്യമായതെല്ലാം അവന്റെ ദിവ്യശക്തിയാൽ നമുക്ക് നൽകിയിട്ടുണ്ട്. കർത്താവിൻറെ പ്രവർത്തികൾ ശാശ്വതമായിട്ടു ഉള്ളതു പോലെ, നാം ഓരോരുത്തരുടെയും പ്രവർത്തികളും ശാശ്വതമായിട്ടുള്ളതായിരിക്കണം എന്ന് കർത്താവ് ആഗ്രഹിക്കുന്നു.
നാം ഓരോരുത്തരുടെയും ജീവിതത്തെ ദൈവപ്രവർത്തിയാൽ ശാശ്വതമായി രൂപാന്തരപെടുത്താൻ കർത്താവിനെ കഴിയും. പൗലൊസിന്റെ മാനസാന്തരത്തിനു മുമ്പ്, അദ്ദേഹം യേശുവിനെ തള്ളി പറഞ്ഞു . എന്നിട്ടും ദൈവം അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി മറ്റുള്ളവര്‍ക്ക് അനുഗമിക്കുവാന്‍ തക്കവണ്ണം ഒരു വലിയ മാതൃകയാക്കി മാറ്റി അതുകൊണ്ട്, കഴിഞ്ഞ നാളുകളില്‍, നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ടങ്കിലും, മറ്റുള്ളവര്‍ക്ക് അനുഗമിക്കുവാന്‍ പറ്റിയ ദൈവഭക്തനായ ഒരു വ്യക്തിയാക്കുവാൻ ഇപ്പോഴും ദൈവത്തിനു കഴിയും.
ദൈവം സർവ്വശക്തനും സർവ്വവ്യാപിയും സർവ്വജ്ഞാനിയും ആണ്. നമ്മുടെ ദൈവം വാക്കുമാറാത്തവൻ, മാറ്റമില്ലാത്തവനും വിശ്വസ്തനുമാണ്. എന്റെ ദൈവത്തിനു അസാധ്യമായി ഒന്നുമില്ലാ.മനുഷ്യനാല്‍ അസാദ്ധ്യം ദൈവത്താല്‍ സാദ്ധ്യം. നമ്മുടെ ദൈവത്തിനു സകലതും അറിയാം. നമ്മുടെ ചെറിയ ആവശ്യം മുതല്‍ നമ്മുടെ ഹൃദയത്തിന്റെ സകല നിരൂപണങ്ങളെയും അറിയുന്ന ദൈവം. നമ്മുടെ ഭൂതകാലവും , വര്‍ത്തമാനകാലവും, ഭാവികാലവും അറിയുന്ന ദൈവം . അവന്റെ മുന്പില് ഒന്നും മറഞ്ഞിരിക്കുന്നില്ലാ. ശാശ്വതനായ ദൈവം. നാം ഓരോരുത്തരുടെയും ജീവിതത്തെ ദൈവകരങ്ങളിൽ സമർപ്പിക്കാംദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.





