സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. പാപത്തിന്റെ അന്ധകാരത്തിൽ നിപതിച്ചപ്പോൾ മുതൽ മനുഷ്യൻ രക്ഷയെ തേടി ഇന്നും അലയുന്നു. നാം ഒരോരുത്തരുടെയും ജീവിതം പലപ്പോഴും വേദനകളാലും, ആകുലതകളാലും, ഭയത്താലും നിറഞ്ഞു നിൽക്കാറുണ്ട്. നാം പലപ്പോഴും നമ്മളോട് തന്നെ ചോദിക്കും, ആര് എന്നെ രക്ഷിക്കും? എന്നാൽ നാം ഓരോരുത്തരെയും പാപത്തിൽ നിന്നും, ശാപത്തിൽ നിന്നും, രോഗത്തിൽ നിന്നും, ആകുലതകളിൽ നിന്നും രക്ഷിക്കുവാൻ ഒരുവൻ മാത്രമേയുള്ളു. ആ രക്ഷകന്റെ പേരാണ് യേശു. ദൈവം രക്ഷിക്കുന്നു” എന്നാണ് ഹീബ്രു ഭാഷയില്‍ യേശു എന്ന പേരിന്‍റെ അര്‍ത്ഥം. ഈ നാമം അവിടുത്തെ വ്യക്തിത്വത്തെയും ദൗത്യത്തെയും സൂചിപ്പിക്കുന്നു

ഇന്നത്തെ ലോകത്തിലും, എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെ ലോകത്തിൽ കത്തിജ്വലിക്കുന്നുണ്ട്‌. നമ്മിലെ അന്ധകാരത്തെയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെയും തിരിച്ചറിഞ്ഞ്, എകരക്ഷകനായ യേശുക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് കണ്ണുകൾ തുറക്കാൻ നമുക്കാവുന്നുണ്ടോ? നമ്മുടെ രക്ഷകനായ യേശുവിൽ സാഹചര്യങ്ങളെ നോക്കാതെ യേശുവിൽ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക എന്നുള്ളതാണ് നാം ചെയ്യേണ്ടത്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31 ൽ പറയുന്നു, കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.

യേശുക്രിസ്തു നിങ്ങളുടെ സ്വന്ത രക്ഷകനാണോ? പലരും വിചാരിക്കുന്നത്‌ ക്രിസ്ത്യാനി എന്ന് പറയുന്നത് പള്ളിയിൽ പതിവായി പോവുക, നല്ല കർമ്മങ്ങൾ ചെയ്യുക, ചില പാപങ്ങൾ ചെയ്യാതിരിക്കുക എന്നതൊക്കെയാണെന്നാണ്‌. ക്രിസ്ത്യാനിത്വം അതല്ല. യേശുക്രിസ്തുവുമായി ഒരു സജീവ ബന്ധത്തിൽ ഏർപ്പെടുക എന്നാണ്‌ അതിന്റെ അർത്ഥം. യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാൽ നിങ്ങളുടെ പൂർണ്ണ വിശ്വാസവും ആശ്രയവും യേശുവിൽ വയ്ക്കുക എന്നാണർത്ഥം. നമ്മളുടെ ജീവിതത്തിൽ എന്ത് പ്രശ്നങ്ങളൾ ഉണ്ടെങ്കിലും രക്ഷകനായി യേശു കൂടെയുണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്