I am the door. If anyone enters by me, he will be saved (John 10:9)
സ്വർഗ്ഗത്തിലേക്കുള്ള ഏക വാതിൽ യേശുവാണ്. ഇങ്ങനെ ഒരു പ്രസ്ഥാവന കേൾക്കുമ്പോൾ രസമുണ്ടാകുകയില്ല, എന്നാൽ ഇത് സത്യമാണ്. യേശു ക്രിസ്തുവിലൂടെ അല്ലാതെ രക്ഷ ഇല്ലെന്ന് ബൈബിൾ പഠിപ്പിക്കുന്നു. യോഹന്നാൻ 14: 6 ൽ യേശു പറയുന്നു, “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” അവൻ അനേക വഴികളിൽ ഒന്നല്ല, മറിച്ച് അവൻ മാത്രമാണ് വഴി. എത്ര ഉയർന്ന സ്ഥാനമുള്ളവരോ, അറിവുള്ളവരോ, വിശുദ്ധരോ ആയിരുന്നാലും യേശുവിലൂടെ അല്ലാതെ സ്വർഗ്ഗീയ പിതാവിന്റെ അടുക്കൽ എത്തുവാൻ കഴിയുന്നില്ല.
രക്ഷകനാകാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതാണ് യേശു (1 പത്രോസ് 2: 4). സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന് അവിടേക്ക് മടങ്ങി പോയത് യേശു മാത്രമാണ് (യോഹന്നാൻ 3: 13). ഒരു പൂർണ്ണ മനുഷ്യനായി ജീവിച്ചത് അവൻ മാത്രമാണ്. (ഹെബ്രായർ 4: 15) നമ്മുടെ പാപങ്ങൾക്ക് യാഗമായത് യേശു മാത്രമാണ്. (1 യോഹന്നാൻ 2: 2, ഹെബ്രായർ 10: 26) പ്രവചനങ്ങളുടെയും നിയമങ്ങളുടെയും നിവർത്തി അവനിൽ കൂടിയാണ് നടന്നത്. (മത്തായി 5: 17) മരണത്തെ എന്നെന്നെക്കുമായി കീഴടക്കിയ ഒരേ ഒരു വ്യക്തി അവൻ മാത്രമാണ്. (ഹെബ്രായർ 2: 14- 15) മനുഷ്യരുടെയും ദൈവത്തിന്റെയും ഇടയിൽ ഏക മദ്ധ്യസ്ഥൻ അവൻ മാത്രമാണ്. (1 തിമോത്തി 2: 5) ദൈവം ഏറ്റവും ഉയർത്തിയ വ്യക്തി അവൻ മാത്രമാണ്.ഇതിൽ നിന്നു മനസ്സിലാക്കുന്നതു യേശു മാത്രമാണ് രക്ഷയിലേക്ക് നയിക്കുന്ന വാതിൽ
യേശുവിലൂടെ മാത്രമേ നമുക്ക് നിത്യജീവൻ ലഭിക്കുകയുള്ളു. “യേശു പ്രാർത്ഥിച്ചു, “ഏക സത്യ ദൈവമായ നിന്നെയും സ്വർഗ്ഗീയ പിതാവ് അയച്ചിരിക്കുന്ന യേശു ക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യ ജീവൻ ആകുന്നു.” (യോഹന്നാൻ 17: 3) രക്ഷ എന്ന ദൈവ ദാനത്തെ ലഭിക്കുവാൻ നാം യേശുവിനെ മാത്രം നോക്കണം. നമ്മുടെ പാപ പരിഹാരമായ അവന്റെ മരണത്തിലും പുനരുത്ഥാനത്തിലും നാം വിശ്വസിക്കണം. വെറുതെ വചനം കേള്‍ക്കുന്നവരും പള്ളിയില്‍ പോകുന്നവരും മാത്രം ആയാല്‍ പോര നാം, വചനം അനുസരിച്ച് പൂർണ്ണഹൃദയത്തോടെ യേശുവിൽ വിശ്വസിക്കുന്നവർ ആയി മാറണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏