I send an angel before you to guard you on the way. (Exodus 23:20) 🛐

ദൈവം മനുഷ്യരോട് പ്രധാനപ്പെട്ട സന്ദേശങ്ങൾ പങ്കുവയ്ക്കാൻ മുഖ്യദൂത്മാരെ നിയോഗിച്ചിരിക്കുന്നു. ഭൗതീകമായ ശരീരമില്ലെങ്കിലും ഭൗതീക ലോകത്തിൽ സ്വാധീനം ചെലുത്താൻ ദൂതൻമാർക്ക് കഴിയും. ദൈവത്തെപ്പോലെ പൂർണ്ണ അരൂപിയാൽ ദൂതൻമാർക്ക് മനശക്തിയും, ബുദ്ധിവൈഭവവും ഉപയോഗിച്ച് ഭൗതീക വസ്തുക്കളെ മാറ്റാനും, ബാഹ്യമായി മനുഷ്യപ്രകൃതി അണിയാനും സാധിക്കും. നമ്മളെപ്പോലെ ശരീരം മാലാഖമാർക്ക് ഇല്ലാത്തതിനാൽ അവർക്ക് ഈ ലോകത്ത് താമസിക്കുന്നതിനോ, ചലിക്കുന്നതിനോ സ്ഥലം ആവശ്യമില്ല.

തിന്മയിൽ നിന്നു സഭയെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം മിഖായേൽ ദൂതനാണ്. ദൈവീക സിംഹാസനത്ത നിഷേധിച്ച ലൂസിഫറിനെ സ്വർഗ്ഗത്തിൽ നിന്നു പുറത്താക്കിയതിൽ മിഖായേൽ മാലാഖയ്ക്ക് സുപ്രധാന പങ്കുണ്ട്. ഗബ്രിയേൽ മാലാഖയെക്കുറിച്ച് ആദ്യം പരാമർശിക്കുന്നത് ദാനിയേലിന്റെ പുസ്തകത്തിലാണ്. ദാനിയൽ പ്രവാചകനു തന്റെ ദൗത്യം നിർവ്വഹിക്കാൻ ഗബ്രിയേൽ മാലാഖ സഹായിക്കുന്നു. പിന്നീട് പുതിയ നിയമത്തിൽ സഖറിയായിക്കും മറിയത്തിനും ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെടുകയും വൈദീകസന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു.

മിഖായേലിനും സ്വർഗ്ഗീയ സൈന്യത്തിനും ലൂസിഫറിനെയും, അവന്റെ അനുയായികളും സ്വർഗ്ഗത്തിൽ നിന്നു പുറത്താക്കാൻ കഴിഞ്ഞെങ്കിൽ, മുഖ്യ ദൂതൻമാർക്ക് ഈ ലോകത്തെ പീഡിപ്പിക്കുന്ന പൈശാചിക ശക്തികളിൽ നിന്നും അവയുടെ സ്വാധീനവലയത്തിൽ നിന്നും മനുഷ്യവംശത്തെ തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും.നമ്മൾ ഒരു പക്ഷേ അവരെ കാണുകയാ, കേൾക്കുകയോ, അവരുടെ സാന്നിധ്യം അനുഭവിക്കുകയോ ചെയ്തെന്നു വരുകയില്ല. എന്നാലും നമ്മുടെ കൺമുന്നിൽ അവർ ഉണ്ട്. ചില അവസരങ്ങളിൽ അവർ നമ്മുടെ കൂടെയുണ്ടെന്ന് നമ്മളെ അറിയിക്കും. നമ്മൾ അറിയാതെ തന്നെ ആപത്തുകളിൽ നിന്നു നമ്മളെ സംരക്ഷിക്കുക എന്ന ദൗത്യമാണ് മുഖ്യദൂതന്മാരുടേത്. പുതിയ നിയമസഭയിൽ ദൈവദൂതൻമാരെക്കാൾ
കൂടുതൽ സാന്നിധ്യം പരിശുദ്ധാത്മാവിനാണ്. പരിശുദ്ധാൽമാവിനാലും, ദൈവദൂതന്മാരാലും നമ്മെ വഴികാട്ടുന്ന ദൈവത്തിനു നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം