ഭൂമിയിൽ മനുഷ്യർ എല്ലാം പരദേശിയാണ്. ഭൂമിയിലെ മനുഷ്യന്റെ ആയുസ് തുച്ഛമാണ്. ഏറിയാൽ എൺപത് അല്ലെങ്കിൽ നൂറു വയസുവരെ ആയിരിക്കും മനുഷ്യന്റെ ഭൂമിയില ആയുസ്. എന്നാൽ മരണത്തിനു ശേഷമുള്ള ദൈവത്തിന്റെ ദാനമാണു ദൈവം നൽകുന്ന നിത്യജീവൻ. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹന്നാൻ 10:10) നിത്യജീവനും സ്വാഭാവിക ജീവനും ഒന്നല്ല. ജനനത്തിൽ ലഭിക്കുന്ന സ്വാഭാവിക ജീവൻ മരണത്തിനധീനമാണ്. നിത്യജീവന് (ആത്മീയ ജീവൻ) ആരംഭമുണ്ടെങ്കിലും അവസാനം ഇല്ല.

നിത്യജീവൻ പ്രാപിക്കാതെ ഭൗതികജീവൻ മാത്രം ഉള്ളവർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരാണ്. (എഫെ, 2:1). പ്രാകൃതജീവൻ മാത്രമുള്ള വ്യക്തി ദൈവത്തിൽ നിന്നും വേർപെട്ടു നിത്യ നരകത്തിൽ കഴിയേണ്ടി വരും. നിത്യജീവൻ പ്രാപിച്ചവർ മരണത്തിനു ശേഷം ദൈവവുമായുള്ള കൂട്ടായ്മയിൽ വസിക്കും. നിത്യജീവന്റെ ആരംഭം ദൈവഹിതത്തിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ നിത്യജീവൻ ലഭിക്കുന്നു.

ദൈവീകജീവന്‍ കുടികൊള്ളുന്നത് ഒരുവന്‍റെ വിശ്വാസത്തിലും ആഗ്രഹത്തിലുമാണ് . സ്വന്തം ജീവന്‍ അഥവാ ജന്മനാല്‍ ലഭിച്ച ഈ ലോകത്തിന്‍റെ പാരമ്പര്യവിശ്വാസവും, ആഗ്രഹവും സാത്താനില്‍ നിന്നാണ്. അതിനാല്‍ അതിനെ രക്ഷിക്കാന്‍ നോക്കരുത്. യേശുവിനെ സ്വന്തമാകുന്നതിനു വേണ്ടി ലോകത്തിന്റെയും, ജഡത്തിന്റെയും മോഹങ്ങളും, ആഗ്രഹങ്ങളും, ന്ഷ്ടപെടുത്തുന്നവന്‍ നിത്യജീവന്‍റെ നിധി കണ്ടെത്തും. 1 തിമോത്തേയോസ്‌ 6 : 12 ൽ പറയുന്നു, വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്‌. നാം ഓരോരുത്തർക്കും നിത്യജീവൻ നേടുന്നവരാകാം. ദൈവം നാം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. ♥️

Phone 9446329343

നിങ്ങൾ വിട്ടുപോയത്